തന്നെ അടിച്ച സ്ത്രീക്ക് ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ സെക്യൂരിറ്റി ജീവനക്കാരന്റെ മറുപിടി ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോ ആണ് ഒരു ചെറുപ്പക്കാരനായ സെക്യൂരിറ്റിയെ ഒരു സ്ത്രീ തല്ലുന്നത് .ഒരു തെറ്റും ചെയ്യാത്ത തന്റെ മുഖത്ത് പരസ്യമായി ആ സ്ത്രീ അടിച്ചപ്പോൾ തിരിച്ചു ഒരെണ്ണം കൊടുത്തുകൂടാരുന്നോ? അല്ലാതെ കരഞ്ഞുകൊണ്ട് ഒാടിമറഞ്ഞ നീ ഒരു ആണാണോ?’ ഇൗ ചോദ്യത്തിന് അവന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ആകെയുള്ളത് അമ്മയാണ്.ജീവിക്കുന്നത് അമ്മക്കു വേണ്ടിയാണ്.. ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം.ദിലീപ് പി.ജി എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റിങ്കു എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്നെഴുതിയിരിക്കുന്നത്.ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു റിങ്കുവിന് മർദനമേൽക്കുന്ന വിഡിയോ. ടു വീലര്‍ മാറ്റിവെക്കാനാവശ്യപ്പെട്ട റിങ്കുവിന്റെ മുഖത്ത് യുവതി ആഞ്ഞടിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനോടാണ് യുവതി അക്രമം കാണിച്ചത്. സംഭവത്തിന് പിന്നാലെ റിങ്കുവിന്റെ അവസ്ഥ വിവരിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇൗ ചെറുപ്പക്കരാന് മികച്ച ഒരു ജോലി നൽകി സഹായിക്കണം എന്ന അഭ്യർഥിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെ കാണാം.

ഫെയിസ്ബൂക്ക് പോസ്റ്റ് ഇങ്ങനെ ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരന്റെ വേഷം ധരിക്കേണ്ടി വന്ന റിങ്കു.ഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോൾ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു തിരിച്ചടിക്കാമായിരുന്നില്ലേ.നീ ഒരു ആണാണോ എന്നൊക്കെ, അവൻ പറഞ്ഞു ആകെയുള്ളത് അമ്മയാണ് ജീവിക്കുന്നത് അമ്മക്കു വേണ്ടി, ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സുഹൃത്തുക്കളെ മാവേലിക്കരയിൽ നിന്നും ആലുവയിൽ വന്ന് സെക്യൂരിറ്റി ജോലി ചെയ്യൂന്ന ഈ ചെറുപ്പക്കാരന് ആലുവയിൽ നീതി ലഭിക്കണം.ആലുവക്കാരന് അപമാനമായ സംഭവം ഒതുക്കാൻ, നിസ്സാരവൽക്കരിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി അറിയുന്നു.പ്രതിഷേധിക്കുക, പ്രതികരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*