ഹസ്തരേഖ പറയുന്നു ഉള്ളം കയ്യിൽ M അടയാളം ഉണ്ടെങ്കിൽ ജീവിതത്തിൽ സംഭവിക്കാൻ സാധ്യത ഉള്ളത്

ഹസ്തരേഖാശാസ്ത്രത്തിന് ഇന്ത്യയില്‍ ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ നിന്നും അത് ചൈന, ഗ്രീസ്, പേര്‍ഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുമുണ്ട്. കൈരേഖശാസ്ത്രത്തിലൂടെ ഒരാളുടെ ഭാവിവര്‍ത്തമാനഭൂതകാലങ്ങള്‍ വളരെ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന നിരവധി ജ്യോതിശാസ്ത്രഞ്ജന്മാര്‍ ഭാരതത്തിലുണ്ട്

അവരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ കയ്യിലെ ജീവിതരേഖ, ബുദ്ധിരേഖ, ഹൃദയരേഖ, ഭാഗ്യരേഖ എന്നിവ ചേര്‍ന്ന് ഇംഗ്ലീഷിലെ ‘എം’ എന്ന അക്ഷരം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നല്ല ലക്ഷണമായി കണക്കാപ്പെടുന്നു എന്നാണ്.എം’ എന്ന അക്ഷരം കൈരേഖകളില്‍ കാണുന്നത് ആ വ്യക്തിയുടെ ഭാഗ്യത്തേയും ആത്മജ്ഞാനത്തേയും ആണ് കാണിക്കുന്നതത്രേ.

ഇവര്‍ നല്ല ബിസ്സിനസ്സ് പങ്കാളികളും, മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നവരും, ഭാഗ്യം ഉള്ളവരും, ധനസമ്പത്തിന്റെ കടാക്ഷം ഉള്ളവരും ആയിരിക്കുമത്രേ. സ്ത്രിയ്ക്കും പുരുഷനും ഒരുപോലെ ‘എം’ ഗുണകരം ആണെന്നാലും സ്ത്രീകള്‍ക്കാണ് കൂടുതലായി ഇതിന്റെ ഫലം ലഭിക്കുക എന്നാണ് ജ്യോതിഷികള്‍ വ്യക്തമാക്കുന്നത്.

ഇത്തരക്കാര്‍ തൊഴില്‍ രംഗത്ത് ഉന്നത പദവിയില്‍ എത്താന്‍ കഠിന പരിശ്രമം നടത്തുന്നവരും, അതില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിക്കുന്നവരും ആയിരിക്കും. ഭാഗ്യത്തിനുപരിയായി, ഏത് രംഗത്ത് കൈവച്ചാലും അവിടെ വിജയം കൈവരിക്കുന്നവരാണ് ഈ എമ്മുകാര്‍. പണ്ട് ജീവിച്ചിരുന്ന പല തത്വജ്ഞാനികള്‍ ഉള്‍പ്പെടെയുള്ള മഹന്മാരുടെ കൈരേഖയിലും ഇത്തരത്തില്‍ ‘എം’ എന്ന അടയാളം ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*