നിങ്ങൾ ഭാര്യയോട് ഒരുപാട് സ്നേഹം ഉള്ള ഭർത്താവ് ആണോ…? എങ്കിൽ ഇതു വായിക്കാതെപോകരുത്…

നിങ്ങൾ ഭാര്യയോട് ഒരുപാട് സ്നേഹം ഉള്ള ഭർത്താവ് ആണോ??? എങ്കിൽ ഇതു വായിക്കാതെപോകരുത്…നാലാം മാസം ഇങ്ങായപ്പോൾ തൊട്ടായിരുന്നു അവളുടെ വാശികൾ ഞാൻ കണ്ടില്ലെന്ന് നടിച്ചത്‌…എല്ലാം മൂളി കേട്ടിരുന്നു കൊടുത്തു,എന്തു വേണമെങ്കിലും സാധിപ്പിച്ചു കൊടുത്തു… എന്നേക്കാൾ വേഗത്തിൽ നടന്നിരുന്ന അവളുടെ വേഗത അൽപം കുറഞ്ഞു…കുശുമ്പ്‌ കാണിച്ച്‌ കൈക്ക്‌ നുള്ളി വേഗത്തിൽ നടക്കാറുള്ള അവളുടെ വയറു വീർത്തിട്ടുണ്ടല്ലോ ഇപ്പോൾ,അതായിരിക്കാം നടക്കാൻ പ്രയാസം…എനിക്ക്‌ സങ്കടം തോന്നി… ക്ഷണം കഴിക്കുന്നത്‌ വളരെ പതുക്കെ ആയി മാറി….ഒരു സഹായമെന്നോണം ഞാൻ എന്റെ കൈകളിൽ ഉരുളയാക്കി വായിൽ വെച്ചു കൊടുത്തു..ആദ്യമായാ ഞാനവൾക്ക്‌ ഒരുരുള നൽകുന്നത്‌…എന്നെ കണ്ണു ചിമ്മാതെ അവൾ നോക്കിയിരുന്നു…എനിക്കവളോട്‌ സ്നേഹം കൂടി കൂടി വന്നു…മാസം ഏഴായി…രാത്രി അവൾ കിടപ്പിൽ നിന്നു എഴുനേറ്റിരുന്നപ്പോൾ എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു വാവ ചവിട്ടി തുടങ്ങിയെന്ന്… വേദന വരുന്നു എന്ന്…ഞാൻ എന്റെ ചെവി അവളുടെ വയറിന്റെ ഭാഗത്ത്‌ വെച്ചു നോക്കി..ഹ്മ്മ്.. ആളിത്തിരി കുറുമ്പനാന്നാ തോന്നുന്നെ…

വേദന അസഹ്യമായ്‌ വന്നപ്പോൾ അവളിടക്കിടക്ക്‌ കരയാൻ തുടങ്ങി..എനിക്കു സങ്കടം വന്നു, സാരമില്ലാന്നു പറഞ്ഞു കണ്ണുകൾ തുടച്ചുകൊടുത്തു…ബാത്ത്രൂമിലേക്ക്‌ പരസഹായം വേണ്ട അവസ്ഥ എത്തിയപ്പോൾ ഒരു ആയയെ നിർത്തി…പിന്നേടെനിക്കെന്റെ നല്ലപാതിയെ നല്ലപോലെയൊന്ന് കാണാൻപോലും കഴിയാത്ത അവസ്ഥയായി..എട്ടാം മാസം കഴിഞ്ഞു നീങ്ങികൊണ്ടിരുന്നു…അവളുടെ റൂമിൽ അവളും ആയയും,ഞാൻ മറ്റൊരു മുറിയിൽ ഒറ്റയ്ക്ക്‌.. എനിക്കങ്ങോട്ട്‌ പ്രവേശനമില്ലാതായി ,ഇടക്കിടക്ക്‌ അവളുടെ തേങ്ങൽ, പ്രയാസങ്ങൾ എല്ലാം എന്നെ നന്നേ വേദനിപ്പിച്ചു… അവളുടെ രൂപമേ മാറി..പൂർണ്ണ ഗർഭിണിയായി മാറിയിരിക്കുന്നു…. എനിക്കവളോടുള്ള സ്നേഹം ബഹുമനമായ്‌ മാറി….പ്രസവ ദിനം അവളെ ആശുപത്രിയിലേക്ക്‌ പ്രവേശിപ്പിച്ചു…ലേബർ റൂമിലേക്ക്‌ പ്രവേശിക്കും മുൻപേ അവളുടെ മുഖം വിളറി വെളുത്തിരിക്കുന്നു…ഞാന്‍ ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചു.മനസ്സിൽ ഭയമായി…. സമയം നീണ്ടു പോകുന്നു….ആരും പുറത്തേക്ക്‌ വരുന്നില്ല…വേദനകൊണ്ട്‌ പുളഞ്ഞ അവളുടെ ശബ്ദ്ം ഒരുപക്ഷെ ആ നാലു ചുവരുകൾക്ക്‌ പുറത്തേക്ക്‌ വരാതിരിക്കാൻ ആയിരിക്കും ആ പാകത്തിൽ വാതിൽ മുറുക്കി അടച്ചിരിക്കുന്നത്‌…പക്ഷെ എന്റെ കാതുകളിൽ അതു കേൾക്കാം…. വേദനകൊണ്ട്‌ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റി വീഴുന്നതും ഞാനിവിടെനിന്നു കാണുന്നു…

ഇത്രയും കാലത്തോളം അവളെ ഞാൻ കരയച്ചിട്ടില്ല.. പക്ഷെ ഈ നിമിഷം അവൾ കരയുന്നത്‌ എനിക്ക്‌ കൂടി വേണ്ടിയാണെന്നോർത്തപ്പോൾ എന്റെ മനസ്സു പൊട്ടി, ഞാനൊരിടത്തിരുന്നു, എനിക്ക്‌ സങ്കടം വന്നു… അൽപസമയത്തിന് ശേഷം ഒരു കുഞ്ഞു വാവയുമായ്‌ നേഴ്സ്‌ പുറത്തേക്ക്‌… കുഞ്ഞിനെ പൊതിരെ ഉമ്മ വെയ്ച ശേഷം ഞാൻ ആ മുറിക്കകത്തേക്ക്‌ നോക്കി… മാലാഖമാർ സ്വർഗ്ഗത്തിൽ നിന്നു നൽകിയ കുഞ്ഞിനെപോലെ അവൾ പാതി കണ്ണുകൾ ചിമ്മി ചെറു പുഞ്ചിരിയോടെ എന്നെ നോക്കി പുഞ്ചിരിച്ചു… എനിക്കൊന്നുല്യാ ഏട്ടാ എന്നു പറയുന്നപോലെ …അന്നാദ്യമായ്‌ എന്റെ പൗരുഷം അവളെന്ന പെണ്ണിനെ ബഹുമാനിച്ചുപോയി….അതെ,സ്ത്രീകളെ ബഹുമാനിച്ചു പോകും അവരുടെ ഗർഭ കാലത്തും അതിനവരെടുക്കുന്ന കരുതലുകളും പ്രയാസങ്ങളും ഓർത്ത്‌ കൊണ്ട്‌….
———————————-
(കടപ്പാട് ഇത് എഴുതിയ സുഹൃത്ത്നു)

Be the first to comment

Leave a Reply

Your email address will not be published.


*