ഞങ്ങളെത്തും മുന്നേ ദൈവം വേറൊരു ആംബുലൻസിൽ കൂട്ടിക്കൊണ്ടു പോയി പോരാളിയാണ് ഈ ചേച്ചിക്കുട്ടി

കാൻസറിനെ കരളുറപ്പു കൊണ്ടു നേരിട്ട പുഞ്ചിരിയാണ് നന്ദു മഹാദേവ. വേദനയുടെ കടലാഴങ്ങൾ കണ്ടപ്പോഴും കുലുങ്ങാതെ നിന്ന നിശ്ചയദാർഢ്യത്തിന്റെ പ്രതീകം. വേദനകളെ പുഞ്ചിരിയാക്കി മാറ്റുക മാത്രമല്ല, കാൻസറിൽ നെഞ്ചുപിടഞ്ഞവർക്ക് കൈത്താങ്ങാകാനും ഈ നന്ദുവെന്ന നന്മ മനസ് ഓടിയെത്താറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ കരുതലെത്തും മുമ്പേ മരണത്തിന്റെ ലോകത്തേക്ക് ഓടിയകന്ന സഹോദരിയുടെ കഥ പങ്കുവയ്ക്കുകയാണ് നന്ദു. ശാലിനിയെന്ന കാൻസർ പോരാളിയെക്കുറിച്ച് നന്ദു ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

നന്ദുമോനെ എന്നെ ഒന്ന് വെല്ലൂർക്ക് കൊണ്ടുപോടാ.. എന്റെ കയ്യിൽ കാശില്ല.. ഉണ്ടായിരുന്നതെല്ലാം ചികിത്സയ്ച്ചു ചികിൽസിച്ചു തീർന്നുപോയി.. എനിക്ക് ജീവിക്കണം മോനേ.. ശരി ചേച്ചീ.. അതിജീവനം കുടുംബം ഒറ്റക്കെട്ടായി എല്ലാം ശരിയാക്കി.. കൊണ്ടു പോകാൻ ആംബുലൻസുമായി ചെന്നപ്പോൾ ഞങ്ങളെത്തും മുമ്പേ ദൈവം വേറൊരു ആംബുലൻസും ആയി ചെന്നിട്ട് കൂട്ടിക്കൊണ്ടു പോയത്രേ !!

വേദനയെടുത്തു ഭക്ഷണം കഴിക്കാതെ കിടക്കുമ്പോഴും അതിജീവനം കുടുംബത്തിലെ ആരേലും കൊടുത്താലേ കഴിക്കുള്ളൂ എന്ന് വാശി പിടിക്കുമായിരുന്നു.. ദൂരത്തായതിനാൽ ഫോണിൽ വിളിച്ചു വഴക്കു പറയുമ്പോൾ കരഞ്ഞുകൊണ്ട് കഴിക്കുമായിരുന്നു.. ഉറക്കത്തിലും ബോധമില്ലാത്ത അവസ്ഥയിലും എന്നെ നന്ദുമോൻ വെല്ലൂർക്ക് കൊണ്ടുപോകുമെന്ന്ഉ രുവിട്ടുകൊണ്ടിരിക്കു മായിരുന്നു എന്ന് അറിഞ്ഞപ്പോൾ ചങ്ക് പിടഞ്ഞു പോയി.. കൂട്ടത്തിൽ ഓരോരുത്തർ പോകുമ്പോഴും ബാക്കിയുള്ളവരെ ഞാൻ കൂടുതൽ നെഞ്ചോടു ചേർത്തു മുറുകെ പിടിക്കുകയാണ്..

ചിലപ്പോൾ ഇതുപോലെ കൊതിതീരെ സ്നേഹിക്കാൻ കഴിയാതെ പോയാലോ.. അയ്യേ ഇതൊക്കെ പറയുമ്പോൾ ഞാനെന്തിനാ കരയുന്നത്.. പോരാളിയാണ്.. അതിജീവനത്തിന്റെ പോരാളി.. അവസാനശ്വാസം വരെ പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിട്ടവൾ.. ഞാൻ റേഡിയേഷന് പോയിട്ട് വരാമെന്ന് ചങ്കൂറ്റത്തോടെ പറയാൻ ആർജ്ജവം കാണിച്ചവൾ.. കണ്ണീർ പ്രണാമം ഞങ്ങടെ ചേച്ചിക്കുട്ടിയ്ക്ക് ? മോനെ ഒന്നിച്ചു ഫോട്ടോ എടുക്കണം എന്നു പറഞ്ഞു നിർബന്ധിച്ചെടുത്ത ഫോട്ടോയാണ്..??

Be the first to comment

Leave a Reply

Your email address will not be published.


*