അബുദാബി വിമാനത്താവളത്തിലെ യാത്രക്കാരെയും ഉദ്യോഗസ്ഥരെയും വിസ്മയിപ്പിച്ച മനുഷ്യൻ

ഒരു നൂറ്റാണ്ടിലേറെ ജീവിതാനുഭവങ്ങളുള്ള മനുഷ്യനാണ് തങ്ങളുടെ മുന്‍പില്‍ നിൽക്കുന്നതെന്നറിഞ്ഞപ്പോൾ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കുമെല്ലാം അദ്ഭുതം. 1896 ഓഗസ്റ്റ് 8ന് ജനിച്ചു എന്ന് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള ഹിന്ദു സന്ന്യാസിയും യോഗാ ഗുരുവുമായ സ്വാമി ശിവാനന്ദ എന്ന ബാബയായിരുന്നു ഏവരെയും വിസ്മയിപ്പിച്ചത്. കഴിഞ്ഞ ദിവസം ലണ്ടനിൽ പോകും വഴിയാണ് ഇദ്ദേഹം അബുദാബി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്. ബാബയ്ക്ക് ലണ്ടനിൽ യോഗാ സെന്ററുണ്ട്.പാസ്പോർട്ട് നോക്കി ഉറപ്പുവരുത്തിയാണ് പലരും ബാബയുടെ വയസ്സിൽ അദ്ഭുതം

പ്രകടിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാനുള്ള മത്സരമായിരുന്നു. ഇപ്പോൾ 123 വയസ്സുള്ള ബാബയു‌ടെ ആരോഗ്യസ്ഥിതിയെക്കുറിച്ചായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴും വലിയ അല്ലലും അലട്ടലുമില്ലാതെ ജീവിതം മുന്നോട്ടു പോകുന്നതിന്റെ പ്രാധാന കാരണം ചിട്ടയായ ജീവിതമാണെന്ന് അദ്ദേഹം പറയുന്നു. ലൈംഗികത ഇല്ല, മസാല ചേർക്കാത്ത ഭക്ഷണം, നിത്യേന മുടങ്ങാത്ത യോഗ– ഇതാണ്ആരോഗ്യത്തിന്റെ രഹസ്യം. തന്റെ വയസ്സ് കാണിച്ച് ലോകത്തെ ഏറ്റവും പ്രായമുള്ള പുരുഷനെന്ന ഗിന്നസ് ലോക റെക്കോർഡ് കരസ്ഥമാക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. 2013ൽ അന്തരിച്ച ജപ്പാൻകാരൻ ജിറോമൻ കിമുറയാണ് ഇതിന് മുൻപ് ഏറ്റവും കൂടുതൽ ജീവിച്ച മനുഷ്യൻ–116 വർഷവും 54 ദിവസവും! റജിസ്റ്റർ പരിശോധിച്ച് ഇന്ത്യൻ പാസ്പോർട്ട് അധികൃതർ ബാബയുടെ വയസ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. വാരാണസിയാണ് ഇദ്ദേഹത്തിന്റ ജന്മദേശം.

വേവിച്ചതേ കഴിക്കൂ. വേവിച്ച ഭക്ഷണം മാത്രമേ താൻ കഴിക്കാറുള്ളൂ എന്ന് ബാബ പറയുന്നു. എന്നാൽ എണ്ണ, മസാല, പാൽ, പഴങ്ങൾ എന്നിവ ഉപയോഗിക്കില്ല. ഇവയെല്ലാം അനാവശ്യ ഭക്ഷണ പദാർഥങ്ങളാണെന്ന് വിശ്വസിക്കുന്നു. ചെറുപ്പത്തിൽ ഒട്ടേറെ തവണ ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തറയിൽ പായ വിരിച്ചാണ് കിടക്കുന്നത്. തലയണയ്ക്ക് പകരം ചെറിയൊരു പലകയാണ് ഉപയോഗിക്കുക. അഞ്ച് അടിയും രണ്ട് ഇഞ്ചുമാണ് ഉയരം. കടപ്പാട്:മനോരമ …ഹാരിസ് നൂഹൂ…

Be the first to comment

Leave a Reply

Your email address will not be published.


*