ഡൗണ്‍ സിന്‍ഡ്രമിനെ തോല്‍പ്പിച്ച 28 വര്‍ഷങ്ങള്‍, ഇന്നും ജീവിതം പ്രണയപൂര്‍വം

ഗ്രീത്ത് തോബിയാസിന് 17 വയസുള്ളപ്പോഴാണ് 19 കാരി ഡെന്നയെ ആദ്യമായി കാണുന്നത്. 1981-ല്‍ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുള്ള കാംബ്രിയയില്‍ വച്ചായിരുന്നു ഗ്രീത്തും ഡെന്നയും കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി.

28 വര്‍ഷം പിന്നിലേയ്ക്ക് പോകുമ്പോള്‍ ഡെന്നയെ ആദ്യമായി കണ്ട് പ്രണയം തോന്നിയ ആ ദിവസത്തെക്കുറിച്ച് ഗ്രീത്ത് ഓര്‍ക്കുന്നു. ഇരുവര്‍ക്കും ഇടയിലെ ബന്ധം വളര്‍ന്ന് പിരിയാന്‍ കഴിയാത്ത അവസ്ഥയിലായി. ഇന്ന് ഗ്രീത്തിന് 55- ഡെന്നയ്ക്ക് 57 ആണ് പ്രായം. ഇവര്‍ ഡൗണ്‍ സിന്‍ഡ്രം ബാധിച്ച ഏറ്റവും കാലം ഒരുമിച്ച് ജീവിച്ച ദമ്പതികളാണ് 19-ാം വയസുമുതലാണ് ഇവര്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ പത്തുവര്‍ഷത്തിനു ശേഷം മാത്രമാണ് വീട്ടുകാര്‍ ഈ ബന്ധത്തിന്റെ തീവ്രതയറിഞ്ഞത്.

വിവാഹം നടത്തിത്തരണമെന്ന് ഇരുവരും വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ശേഷം 1992-ല്‍ 40 സുഹൃത്തുക്കളുടെ മുമ്പില്‍ വച്ച്‌ ഇവര്‍ വിവാഹിതരായി. അന്നു വൈകുന്നേരം നടന്ന റിസപ്ഷനില്‍ ‘യു ആര്‍ നൊട്ട് എലോണ്‍’ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്തത് ഇന്നും ഇവര്‍ ഓര്‍ക്കുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചാല്‍ കഴിഞ്ഞ 28 വര്‍ഷത്തെ ജീവിതം സന്തോഷകരമായിരുന്നു എന്ന് ചിരിയോടെ ഗ്രീത്തും ഡെന്നയും പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*