തൊഴിലുറപ്പ് ജോലിക്കിടയിൽ ‘പാട്ടുപാടി’ സോഷ്യൽ മീഡിയയിൽ വൈറലായി ഒരമ്മ

സോഷ്യൽ മീഡിയയിലൂടെ നിരവധി കലാകാരന്മാരെയും കലാകാരികളെയും നമ്മൾ തിരിച്ചറിയുന്നുണ്ട്.അത് പലതും പല സന്ദർഭത്തിലൂടെയാണ്.വിറക് വെട്ടുന്നതിനിടയിലും വീട്ടുജോലിക്കിടയിലും ഒക്കെ പാടുന്ന പാട്ടുകൾ നാം സോഷ്യൽ മീഡിയയിലൂടെ വൈറലായി കണ്ടിട്ടുള്ളതാണ്.അത്തരം കലാകാരികൾക്ക് സിനിമയിലേക്കും മറ്റ് പല നല്ല അവസരങ്ങളും ലഭിക്കാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് തൊഴിലുറപ്പ് ജോലിക്കിടയിൽ പാട്ടുപാടുന്ന അമ്മയാണ്.

ഈ അമ്മയുടെ പാട്ടിന്റെ താളത്തിൽ എല്ലാവരും ലയിച്ചിരിക്കുകയാണ്.സൂര്യകാന്തി എന്നുള്ള ഒരു പഴയഗാനമാണ് അമ്മ പാടുന്നത്.ഈ പാട്ടിന് നിരവധി കമ്മെന്റുകളും ഷെയറും ലഭിച്ചു കഴിഞ്ഞിരിക്കുന്നു.ലക്ഷത്തിലോളം ലൈക്കും ലഭിച്ചിരിക്കുന്നു.വൈകിവന്ന കലാകാരി,സിനിമയിലേക്ക് പാടാനുള്ള അവസരം ലഭിക്കട്ടെ എനൊക്കെയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.എന്തായാലും ഈ അമ്മ ഉയരങ്ങളുടെ ചവിട്ടുപടി കയറുക തന്നെ ചെയ്യും ജോലിക്കിടയിൽ വീട്ടിലെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മറക്കുന്ന ഒരു വിദ്യയാണ് ജോലിക്കിടയിലെ പാട്ടുപാടലും വർത്തമാനങ്ങളുമൊക്കെ.ഞാറ് നടുന്നതിലും പെയിന്റ്അടിക്കലിനും അങ്ങനെ മറ്റ് ജോലിക്കിടയിലും ഒക്കെ പാട്ടുകൾ പാടാറുള്ളത് പതിവാണ്.ഇവിടെ ഈ അമ്മ ജോലിക്കിടയിൽ തന്റെ വിഷമങ്ങൾ മറക്കുകയാണ് പാട്ടിലൂടെ.

തൊഴിലുറപ്പ് ജോലിക്കിടയിലെ വിശ്രമ വേളയിൽ ഈ അമ്മ പാടിയ പാട്ടാണ്..#Wow.. എത്ര നല്ല ശബ്ദം👌എല്ലാവരും ഒന്ന് കേൾക്കണം.. ഇഷ്ടമായാൽ ഷെയർ ചെയ്യണേ.. #സൂര്യകാന്തി

Posted by Variety Media on Thursday, November 7, 2019

Be the first to comment

Leave a Reply

Your email address will not be published.


*