ദിവസവും ഉന്മേഷവാനായി ഇരിക്കുവാൻ ഉറക്കമുണർന്നാൽ ഈ ശീലങ്ങൾ ഉപേക്ഷിക്കൂ

ഒരു പുതിയ സൂര്യോദയം എന്നാൽ ഒരു പുതിയ ദിവസം. ഒരു പുതിയ ദിവസം എന്നാൽ ഒരു പുതിയ തുടക്കം എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ ഓരോ ദിവസവും പുതുമയുള്ളതാണ്. സന്തോഷകരവും ഉത്സാഹപൂർവ്വം ആയി തുടങ്ങുന്ന നല്ല പുലർകാലം നിങ്ങളെ ആ ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ മനസ്സോടെയും നിലനിർത്തുന്നു. അതുവഴി നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ ഓരോ പ്രവർത്തിയിലും പ്രതിഫലിപ്പിക്കുകയും നിങ്ങൾക്ക് ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറി ആവുന്നതും ആണ്.

പല ദിവസങ്ങളിലും നിങ്ങൾ അസ്വസ്ഥരും അല്ല സ്ഥിരമായി കാണപ്പെട്ടക്കാം. ഇതിനൊക്കെ കാരണം നിങ്ങളുടെ തെറ്റായ ചില പ്രഭാത ചര്യകൾ ആകാം. അതിനാൽ ആരോഗ്യകരമായ ഒരു ദിവസത്തിനായി നിങ്ങളുടെ പ്രഭാതങ്ങളിൽ ചില നല്ല ശീലങ്ങൾ പുലർത്തേണ്ടതുണ്ട്. അല്ലെങ്കിൽ നിങ്ങളുടേതായ ചില ശീലങ്ങൾ നിങ്ങൾ മാറ്റേണ്ടതുണ്ട്. ഉറക്കമുണർന്ന ഉടനെ നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഈ കാര്യങ്ങൾ തിരിച്ചറിയൂ. ഉറക്കമുണർന്ന പലരും ആദ്യം തേടുന്നത് ബെഡ് കോഫി ആയിരിക്കും.

നിങ്ങൾക്ക് രാവിലെ ഒരു കപ്പ് കാപ്പി ആവശ്യമാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. പക്ഷേ നിങ്ങൾക്ക് കോഫി ആവശ്യമില്ല എന്നതാണ് സത്യം. പലരും ശീലിച്ചത് ആണെങ്കിലും ഈ പതിവ് നിങ്ങൾ നിർത്തേണ്ടതുണ്ട്. രാവിലെ നേരങ്ങളിൽ നിങ്ങളുടെ ശരീരം ഊർജം നിയന്ത്രിക്കുന്ന ഹോർമോണായ കോർട്ടിസോൾ വലിയ അളവിൽ ഉൽപാദിപ്പിക്കുന്നു. ഈ കാലയളവിൽ നിങ്ങൾ കോഫി കുടിക്കുന്നത് ഉചിതമല്ല.

ഒഴിഞ്ഞ വയറിൽ ബെഡ് ടീ അല്ലെങ്കിൽ കോഫി കഴിക്കുന്നത് ഒഴിവാക്കണം. ഉറക്കമുണർന്ന അതിനുശേഷം നിങ്ങൾ ആദ്യം രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം. 15 മിനിറ്റിനു ശേഷം മാത്രം മതി ചായയോ കാപ്പിയോ കുടിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.