മൂലക്കുരുവിന് മോരും മുരിങ്ങയും ചേർത്ത് ഒരു നാടൻ വൈദ്യം

മൂലക്കുരുവിനുള്ള നാടൻ വൈദ്യം എന്താണെന്ന് കുറിച്ചാണ് ഇന്നത്തെ വീഡിയോ. മൂലക്കുരു അഥവാ പൈൽസ് പൊതുവേ ആളുകൾ പുറത്ത് പറയാൻ മടിക്കുന്ന ഒരു രോഗമാണ്. നേരത്തെ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ പഴകുന്തോറും കൂടുതൽ ഗുരുതരമാകുന്ന രോഗം. മൂലക്കുരുവിന് കാരണങ്ങൾ പലതുണ്ട്. വെള്ളം കുടിക്കാത്ത മുതൽ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും എല്ലാം ഇതിന് കാരണമാകും. വേണ്ടരീതിയിൽ ശോധന ഇല്ലാത്തതാണ് വേറൊരു കാരണം. ഗുദ ഭാഗത്തെ രക്തധമനികൾ വീർത്തു രക്തം പുറത്തു വരുത്തുന്നതാണ് മൂലക്കുരുവിനെ ഒരു അവസ്ഥയായി പറയാവുന്നത്.

സാധാരണ ഗതിയിൽ നാല് ഘട്ടങ്ങളായാണ് മൂലക്കുരു തിരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ചെറിയൊരു തടിപ്പ് ആയി മലദ്വാരത്തിനു സമീപം ഇത് വരും. രണ്ടാം ഘട്ടത്തിൽ ഇത് മലവിസർജന സമയത്ത് പുറത്തേക്ക് വരുന്നു. മൂന്നാംഘട്ടത്തിൽ പുറത്തേക്കുവരുന്ന ഭാഗത്തെ തള്ളി കൊടുത്താലേ ഉള്ളിലേക്ക് വലിയു. നാലാം ഘട്ടത്തിൽ പുറത്തേക്ക് സ്ഥിരമായി തിരുത്തൂ കിടക്കുകയും ചെയ്യുന്നു. മൂലക്കുരുവിന് നാടൻ പരിഹാരങ്ങൾ ഏറെയുണ്ട്. ഇംഗ്ലീഷ് മരുന്നുകൾ പൊതുവെ ഇതിനു കൂടുതൽ ദോഷമാകുന്നു ആയാണു കണ്ടുവരുന്നത്.

ഇതുകൊണ്ടു തന്നെ തികച്ചും ഫലപ്രദമായ നാടൻ വൈദ്യങ്ങൾ ഉപയോഗിക്കുന്നതാവും ഏറെ നല്ലത്. ഇതിൽ പലതും നമ്മുടെ അടുക്കളയിൽ നിന്നും തൊടിയിൽ നിന്നും നേടാവുന്ന അതേയുള്ളൂ. വെളുത്തുള്ളി നല്ലൊരു ഔഷധം ആണെന്ന് വേണം പറയാൻ. വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിക്കുന്നത് മൂലക്കുരുവിന് നിന്നും ആശ്വാസം നൽകും. മുരിങ്ങയില നല്ലതാണ് ഇതിന് ഫൈബറുകൾ നല്ല ദഹനത്തിനു സഹായിക്കും.

നല്ല ശോധനക്കും ഇത് ഏറെ നല്ലതാണ്. മുരിങ്ങയില വേവിച്ച മോരും ആയി ചേർത്ത് കഴിക്കാം അല്ലെങ്കിൽ സാധാരണ രീതിയിൽ മുരിങ്ങയില തോരൻ ആക്കി മോരും ചേർത്ത് ചോറിനൊപ്പം കഴിച്ചാലും മതിയാകും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.