പച്ചക്കറികളിലെ അത്ഭുതം തന്നെയാണ് ഇത് ആരോഗ്യത്തിന് അത്യുത്തമം.

എന്നും കായ് തരുന്ന നിത്യവഴുതന പുതുതലമുറയ്ക്ക് ഏറെ പരിചിതമായ പച്ചക്കറി ചെടിയാണ്. ഗ്രാമ്പൂ ആകൃതിയിലുളള ചെടിയ്ക്ക് വഴുതനയുടെ പേര് ഉണ്ടെങ്കിലും വഴുതനയും ആയി യാതൊരുവിധ ബന്ധവുമില്ല. മിക്ക വീടുകളിലും നിത്യവഴുതന വേലിയിൽ പടർന്നുപന്തലിച്ച നിൽക്കുന്നതായി കാണാം. ദിവസവും കറിക്കുള്ള കായ്കൾ ലഭിക്കുമെന്നതിനാൽ ആണ് ഈ പച്ചക്കറിക്ക് നിത്യവഴുതന എന്ന പേരുവന്നത്. ഏതു കാലാവസ്ഥയിലും ഇത് കൃഷി ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരിക്കൽ ഈ ചെടി നട്ടുപിടിപ്പിച്ചാൽ കാലങ്ങളോളം കായ്കറികൾ തരുന്ന ഒന്നുകൂടിയാണ് നിത്യവഴുതന. ഈ ചെടിയിൽ വൈകീട്ട് വിരിയുന്ന പൂവിന് വയലറ്റ് വെള്ളയോ നിറമായിരിക്കും. പൂവ് വിടർന്നു നിൽക്കുന്ന കാഴ്ച തന്നെ അതിമനോഹരമാണ്. അതുകൊണ്ട് നിത്യവഴുതന ഒരു അലങ്കാരച്ചെടിയായി യും വളർത്താവുന്നതാണ്. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറി ആയതുകൊണ്ടുതന്നെ വളരെ പോഷകസമൃദ്ധമായ ഒന്നുകൂടിയാണ് ഇത്. സാധാരണഗതിയിൽ യാതൊരു വിധ കീടങ്ങളും രോഗങ്ങളോ ഈ ചെടിയെ ബാധിക്കാറില്ല.

അതുകൊണ്ടുതന്നെ ഇത് കൃഷി ചെയ്യാനും വളരെ എളുപ്പമാണ്. വഴുതനയിൽ ധാരാളം നാരുകൾ കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം തയാമിൻ വിറ്റാമിൻ സി സൾഫർ അയോൺ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വലിയ പരിചരണം ഇല്ലാതെ വളരുന്ന ഈ ചെടിയിൽ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ പല ഘടകങ്ങളും ലഭിക്കുന്നു. ഗ്രാമ്പു പോലെയാണ് ഇതിൻറെ കായ പക്ഷേ വലിപ്പം കൂടുതലാണ് എന്നാൽ രുചി വഴുതിനയുടെ.

കൂടുതൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് കഴിക്കുന്നത് വയറിന് നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.