ക്യാരറ്റ് ജ്യൂസിൽ അൽപം ഇതുകൂടി ചേർത്ത് കുടിച്ചു നോക്കൂ….

ക്യാരറ്റ് ജ്യൂസിൽ ഇഞ്ചിനീരു ചേർത്തു കുടിക്കുന്നത് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഒന്നറിയാം. ക്യാരറ്റ് ആരോഗ്യഗുണങ്ങൾ ഏറെയുള്ളൊരു ഭക്ഷ്യവസ്തുവാണ്. കണ്ണിൻറെ ആരോഗ്യത്തിന് ഏറെ ഗുണകരമായ പൊതുവേ പറയപ്പെടുന്ന ഒന്നാണ്. ഇഞ്ചി ആകട്ടെ പല അസുഖങ്ങൾക്കും ഉള്ള ഒരു മരുന്നാണ്. ഇതല്ലാതെയും പല ആരോഗ്യഗുണങ്ങളും ഇഞ്ചക്കുണ്ട്. ക്യാരറ്റ് ജ്യൂസിൽ ഇഞ്ചിനീര് ചേർത്ത് കുടിക്കുന്നത് ഏറെ ഗുണകരമാണ്.

ഈ മിശ്രിതം ഒപ്റ്റിക്കൽ narവിനെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ കണ്ണിൻറെ കാഴ്ച ശക്തി വർധിപ്പിക്കും. ക്യാൻസർ തടയാനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റ് ഇഞ്ചിനീര് മിശ്രിതം കുടിക്കുന്നത്. വൈറൽ ബാക്ടീരിയ രോഗങ്ങൾ തടയാൻ ഉള്ള ശക്തി ക്യാരറ്റ് ഇഞ്ചിനീര് ഇതിലടങ്ങിയിട്ടുണ്ട്.

ഛർദി മനംപിരട്ടൽ പോലുള്ള രോഗങ്ങളെ തടയാൻ ക്യാരറ്റ് ഇഞ്ചിനീര് മിശ്രിതം സഹായിക്കും. മസിലുകൾക്ക് ഉണ്ടാകുന്ന വേദനയും വീക്കവും എല്ലാം പരിഹരിക്കാൻ സഹായിക്കുന്ന നല്ലൊരു മിശ്രിതം കൂടിയാണിത്.

ഈ മിശ്രിതം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കും അതുകൊണ്ടുതന്നെ ഹൃദയപ്രശ്നങ്ങൾ തടയാൻ സഹായകരമാണ്. മോണയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. വായിൽ ഉമിനീര് ഉൽപാദിപ്പിക്കാൻ സഹായിക്കും. ഇനിമുതൽ ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കുമ്പോൾ അല്പം ഇഞ്ചിനീര് കൂടി ചേർക്കുന്നത് വളരെ നല്ലതാണ്.