വെറും വയറ്റിൽ ചെറുനാരങ്ങ വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ

ആരോഗ്യത്തിന് സഹായിക്കുന്ന അനാരോഗ്യം വരുത്താതെ നോക്കുന്ന ചില നല്ല ശീലങ്ങൾ ഉണ്ട്. ഇതിൽ തന്നെ വെറും വൈറ്റ് ചെയ്യേണ്ട ചില ശീലങ്ങൾ ഉണ്ട്. വെറും വയറ്റിൽ എന്ത് ചെയ്താലും അത് വളരെയധികം ഗുണം നമ്മുടെ ശരീരത്തിന് നൽകും. വെറും വയറ്റിൽ ചില പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ആരോഗ്യദായകം ആണ്. വെറുംവയറ്റിൽ ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് വെള്ളം കുടിക്കുന്നത് വളരെ നല്ല ഒരു ആരോഗ്യശീലം ആണ്. മിക്കവാറും പല രോഗങ്ങളെയും തടുത്തുനിർത്താൻ ഉള്ള ഒരു വഴിയാണ് ഇത്.

വൈറ്റമിൻ സിയുടെ നല്ലൊരു കലവറയാണ് നാരങ്ങ. ശരീരത്തിന് പ്രതിരോധശേഷി നൽകാൻ വൈറ്റമിൻ സി വളരെ അത്യാവശ്യമാണ്. നമ്മൾ വെറുംവയറ്റിൽ ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളം കുടിക്കുകയാണെങ്കിൽ നമ്മുടെ പ്രതിരോധ ശക്തി സ്വാഭാവികമായിട്ടും വർദ്ധിക്കുന്നു. പ്രതിരോധശേഷി വർദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് പല രോഗങ്ങളെയും മാറ്റാൻ സാധിക്കും പ്രത്യേകിച്ചും കോൾഡ് പനി പോലുള്ള രോഗങ്ങളെ നമുക്ക് വളരെയധികം ശക്തമായി പ്രതിരോധിക്കാൻ കഴിയും. തടി കുറയ്ക്കാനായി ശ്രമിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു മാർഗമാണ് ഇത്.

നാരങ്ങയിൽ ഉള്ള ഫൈബർ ഒരു ഘടകമുണ്ട് ഇത് വിശപ്പിനെ സാധാരണനിലയിലേക്ക് ക്രമീകരിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ഇത് വിശപ്പു കുറയ്ക്കുക മാത്രമല്ല ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. മലബന്ധം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ ഇതുകഴിച്ചാൽ സാധിക്കും. നമ്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ കത്തിച്ചുകളയാനും ഈ പാനീയം വളരെ നല്ലതാണ്.

ആൽക്കലൈൻ ഭക്ഷണമാണ് കഴിക്കുന്നത് എങ്കിൽ തടി കുറയ്ക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.