വെളുത്തുള്ളി രോഗങ്ങൾ മാറ്റിയെടുക്കുന്ന അത്ഭുതങ്ങളുടെ കലവറ

ഏവരുടെയും അടുക്കളയിലെ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. ഏതാണ്ട് എല്ലാ കറികളിലും നാം ഇത് ഉപയോഗിക്കുന്നുണ്ട്. കറികൾക്ക് സ്വാദ് കൂട്ടുന്ന രൂപ ഇതിന് ഔഷധമാണ് ഇതിനെ കറിയുടെ ആവശ്യ ഘടകം ആക്കി മാറ്റുന്നത്. അതിപുരാതന കാലങ്ങൾക്കു മുൻപേ ഭാരതീയർ വെളുത്തുള്ളി ഉപയോഗിച്ചു വന്നിരുന്നു. വളരെയധികം രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. പനി കഫക്കെട്ട് ചുമ എന്നിവക്ക് ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. രക്തസമ്മർദമുള്ളവർ 6 വെളുത്തുള്ളി തൊലി കളഞ്ഞു പാലിൽ കാച്ചി ദിവസം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.

പ്രമേഹരോഗികൾക്ക് ദഹനക്കുറവും കാൽ പെരുപ്പും ഉള്ളവർക്ക് ഇത് കഴിക്കാവുന്നതാണ്. ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാൽ ദിവസവും കഴിക്കുക. മലശോധന കുറവും വായു സ്തംഭനവും ഉള്ളപ്പോൾ പെരുങ്കായം നെയ്യിൽ വറുത്ത് കുറച്ചു വെളുത്തുള്ളി പുളി ഉപ്പ് കറിവേപ്പില ഇവയെല്ലാം ചേർത്ത് അരച്ച് ഉള്ള ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ഇതുപോലുള്ള സാഹചര്യത്തിൽ കുറച്ചു വെളുത്തുള്ളി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് ഭക്ഷണത്തിലുൾപ്പെടുത്തുന്നത് നല്ലതാണ്.

കൈകളിലും കാലുകളിലും ഉണ്ടാകുന്ന മുറിവ് ചതവ് എന്നിവയ്ക്ക് വെളുത്തുള്ളി തൊലികളഞ്ഞ് നല്ലതുപോലെ അരച്ച് അത് പുരട്ടി ശുദ്ധമായ തുണികൊണ്ട് കെട്ടി വയ്ക്കുന്നത് നല്ലതാണ്. ചെവിവേദനയ്ക്ക് രണ്ടു വെളുത്തുള്ളി തോടുകൂടി അരച്ച് ഒരു ഔൺസ് വെളിച്ചെണ്ണയിൽ ചേർത്ത് ഉണങ്ങിയ 3 മുളകും ചെറുതായി നുറുക്കി ഇട്ടു കാച്ചി ഉള്ളി ചുവക്കുമ്പോൾ വാങ്ങി ചൂടാറിയാൽ അരിച്ചെടുത്ത് സൂക്ഷിച്ച്.

ഈ തൈലം മൂന്ന് തുള്ളി വീതം ചെവിയിൽ ഇറ്റിച്ച് പഞ്ഞി വെക്കുന്നത് ചെവി രോഗങ്ങൾക്ക് ഏറെ സമാധാനം ലഭിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.