ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ..

കുഞ്ഞുങ്ങളെ ശരിയാംവണ്ണം എങ്ങനെ മുലയൂട്ടാം എന്നാണ് നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത്. എൻറെ കുഞ്ഞിനെ എങ്ങനെ മുലയൂട്ടണം എന്ന് എനിക്കറിയാം അത് ആരും പറഞ്ഞു തരേണ്ട കാര്യം ഇല്ല എന്ന് അമ്മമാർ പറഞ്ഞാലും ശരിയായ വിധത്തിലുള്ള മുലയൂട്ടൽ ഇനി ഡോക്ടർമാർ എന്താണ് നിർദ്ദേശിക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് അമ്മമാർക്കും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കും ഒരു നല്ല കാര്യമല്ലേ ശ്രദ്ധിക്കൂ. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാകുന്ന അത് മുലയൂട്ടലിലൂടെണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സുഖ പ്രസവത്തിലൂടെ ഉള്ള കുഞ്ഞാണെങ്കിൽ ജനിച്ച് അരമണിക്കൂറിനുള്ളിൽ മുലയൂട്ട് ആവുന്നതാണ്, സിസേറിയനാണെങ്കിൽ നാലു മണിക്കൂറിനുള്ളിൽ മുലയൂട്ടാം. മുലയൂട്ടുന്ന അതിനുമുമ്പ് യാതൊരു കാരണവശാലും കുഞ്ഞിനു വെള്ളം, തേൻ ഗ്ലൂക്കോസ് തുടങ്ങിയവ ഒരു കാരണവശാലും കൊടുക്കരുത്. ചില വല്യമ്മച്ചി മാരൊക്കെ കുഞ്ഞ് ജനിച്ച ഉടൻ വായിൽ വെള്ളം കൊടുക്കാനും താൻ കൊടുക്കാനും കാത്തു നിൽക്കുന്നത് കാണാം, ഇതൊക്കെ ശുദ്ധ അസംബന്ധം മാത്രമാണ്.

മാത്രമല്ല അവയൊക്കെ കുഞ്ഞിൻറെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്ന് ഓർക്കുക. കുഞ്ഞിൻറെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിയുള്ള ഘടകങ്ങൾ മുലപ്പാലിൽ ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. പ്രസവശേഷം ആദ്യ മൂന്നു നാല് ദിവസങ്ങളിൽ സ്ഥലങ്ങളിൽനിന്ന് പുറത്തുവരുന്ന കൊളസ്ട്രം എന്ന മഞ്ഞ പാൽ അത് അശുദ്ധമാണെന്ന് തെറ്റിദ്ധാരണയിൽ പല അമ്മമാരും അത് കുഞ്ഞുങ്ങൾക്ക് കൊടുക്കാറില്ല.

എന്നാൽ ഈ മഞ്ഞ പാൽ നിർബന്ധമായും കുട്ടികൾക്ക് കൊടുക്കേണ്ടതാണ്. രോഗപ്രതിരോധശേഷി കൂട്ടുന്നതിനും പ്രോട്ടീൻ ലഭിക്കുന്നതിനും ഇത് നല്ലതാണ്. മുലയൂട്ടുന്നതിന് മുമ്പായി അമ്മമാർ ആദ്യം സുഖകരമായ നിലയിൽ ഇരിക്കാൻ ശ്രദ്ധിക്കുക. കസേരയിൽ തലയിണ വെച്ച് ചാരി ഇരിക്കുന്നതാണ് അഭികാമ്യം. തുടർന്ന് അറിയുവാൻ വീഡിയോ കാണുക.