നാടൻ രീതിയിൽ മുഖക്കുരു എങ്ങനെ മാറ്റിയെടുക്കാം…

ചിലർക്ക് ഒരുപാട് മുഖക്കുരു വന്നിട്ടുണ്ടാകും ചിലർക്ക് വന്നു തുടങ്ങുന്നത് ഉണ്ടാകുകയുള്ളൂ അങ്ങനെ ഉള്ളവർക്ക് വേണ്ടിയുള്ള ഈസി ആയിട്ടുള്ള ഒരു അടിപൊളി മരുന്നാണ് പറയുന്നത് മുഖക്കുരു മുഖക്കുരു വന്ന പാടുകൾ എന്നിവ മാറുന്നതിന് ഇത്തരത്തിലുള്ള നാടൻ രീതികൾ പരീക്ഷിക്കുന്നതാണ് വളരെ നല്ലത്. ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ വേണ്ടത് ഒരുസ്പൂൺ തൈര് ആണ്. തുടർന്ന് ഇതിലേക്ക് വേണ്ടത് ഒരു സ്പൂൺ തേൻ ആണ്. പിന്നെ കുറച്ച് മഞ്ഞൾപ്പൊടി മഞ്ഞൾപൊടി അധികമായി ഇടേണ്ട ആവശ്യമില്ല.

എന്നാൽ ഇവ മൂന്നും കൂടി നല്ലപോലെ മിക്സ് ചെയ്യുക ഇതൊരു പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത്തരത്തിലുള്ള നാടൻ രീതികൾ പരീക്ഷിക്കുമ്പോൾ ഉണ്ടാക്കി വച്ചിരിക്കുന്ന കൂട്ട് സെറ്റ് ആക്കാൻ വേണ്ടിയിട്ട് അല്പം അഞ്ചോ പത്തോ മിനിറ്റ് വെയിറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കാവുന്നതാണ് ഇത്തരത്തിൽ ചെയ്തുകഴിഞ്ഞാൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ റിസൾട്ട് ലഭിക്കുന്നതാണ്.

ഇത് മുഖക്കുരു വന്ന ഭാഗങ്ങളിലെല്ലാം തേച്ചുപിടിപ്പിക്കുക മുഖത്ത് എല്ലാം തേച്ചു പിടിപ്പിക്കാം 30 മിനിറ്റ് നേരത്തേക്ക് ഉണങ്ങുവാൻ ആയിട്ട് കൊടുക്കുക ഉണങ്ങിയതിനു ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി എടുക്കുക ഇത്തരത്തിൽ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്തുകഴിഞ്ഞാൽ നല്ല മാറ്റം ഉണ്ടാകുന്നതാണ്. മുഖക്കുരു മാറുവാൻ ഇത് വളരെ നല്ലതാണ്. പോകുവാൻ പോകുന്നതിനു മുമ്പ് ഈ പാക്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.