നല്ല ഉറക്കം മുതൽ ഒത്തിരി ഗുണങ്ങൾ നൽകും വാഴപ്പഴചായ.

ഉറക്കം മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ജീവിതശൈലി ആയതുകൊണ്ട് തന്നെ അത് കൃത്യമായി ശരീരത്തിനു ലഭിച്ചിരിക്കണം. ഉറക്കം മില്ലായ്മ നമ്മുടെ ചിന്താശേഷിയും കാര്യക്ഷമതയും ഊർജ്ജസ്വലതയും തകിടം മറിക്കുക മാത്രമല്ല അമിതവണ്ണം പ്രമേഹം കാൻസർ എന്നിവയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. ഉറക്കഗുളികയുടെ സഹായമില്ലാതെ നിത്യവും എട്ടുമണിക്കൂർ ഉറക്കം നമ്മുടെ ശരീരത്തിന് അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സുഖകരമായ ഉറക്കം പ്രദാനം ചെയ്യാൻ വാഴപ്പഴത്തിന് കഴിയും.

സുഖകരമായ നിദ്ര പ്രധാന ചെയ്യാൻ വാഴപ്പള ചായ നിങ്ങളെ സഹായിക്കും. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മഗ്നീഷ്യം എന്നിവ നല്ല ഉറക്കത്തിനു സഹായിക്കുന്നു. വാഴപ്പഴചായ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഒരു ലിറ്റർ വെള്ളം നന്നായി തിളപ്പിച്ച ശേഷം നന്നായി കഴുകിയ ഒരു വാഴപ്പഴം തൊലി മാറ്റാതെ രണ്ടുവശവും ചെറുതായി മുറിച്ച് മാറ്റിയതിനുശേഷം തിളപ്പിച്ച വെള്ളത്തിൽ ഇടുക. തുടർന്ന് പത്ത് മിനിറ്റ് വീണ്ടും തിളപ്പിക്കുക.

ശേഷം ഇത് അരിച്ചെടുത്ത് മൂന്നു സ്പൂൺ ശുദ്ധമായ തേൻ ചേർത്ത് നന്നായി കലക്കിയാൽ വാഴ പഴം ചായ തയ്യാറായി. കറുവപ്പട്ടയുടെ രുചി ഇഷ്ടമാകും എങ്കിൽ അല്പം കറുവപ്പട്ട പൊടി കൂടി ചായയിൽ വിതറുന്നത് ഗുണം ഇരട്ടിയാക്കും. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് ഈ ചായ കുടിച്ചാൽ എന്നത്തേക്കാളും സുഖകരമായ ഉറക്കം നിങ്ങൾക്ക് നേടാം. വാഴപ്പഴം ആരോഗ്യത്തിന് ഉത്തമമാണ്.

വാഴ ചായ ആരോഗ്യദായകമായ ഒരു പാനീയം തന്നെയാണെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും നിങ്ങൾക്ക് വേണ്ട. നല്ല ഉറക്കത്തിന് മറ്റൊരു മാർഗ്ഗം കൂടി പറയാമോ ഇത്തരത്തിൽ ചൂടു വെള്ളത്തിൽ തിളപ്പിച്ച് വാഴപ്പഴം തൊലി മാറ്റി കറുവപ്പട്ടയുടെ കൂടെ കഴിക്കുന്നതും ഗുണകരം തന്നെ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.