നിങ്ങൾക്ക് ക്ഷീണം ഉണ്ടോ? ചിലപ്പോൾ ഇത് എല്ലാം ആയിരിക്കും അതിനുള്ള കാരണം

നമ്മളിൽ മിക്കവർക്കും ഉള്ള പ്രശ്നമാണു വിട്ടുമാറാത്ത ക്ഷീണം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ തുടങ്ങുന്നതാണ് ഈ ക്ഷീണം. വിവിധ രോഗങ്ങൾ ബാധിച്ച നല്ലൊരു ശതമാനം ആളുകളെയും വിട്ടുമാറാത്ത ക്ഷീണം ബാധിക്കാറുണ്ട്. രക്തക്കുറവ് മൂലമുള്ള വിളർച്ച യാണ് ക്ഷീണത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. പ്രമേഹം ഹൃദ്രോഗം തൈറോയ്ഡ് കരൾ രോഗങ്ങൾ ഉറക്കക്കുറവ് മദ്യപാനം ഇവയും ക്ഷീണത്തിനും തളർച്ചയ്ക്കും ഇടയാക്കാറുണ്ട്. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ക്ഷീണം നൽകുന്ന ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ഒരു ദീർഘകാല ക്ഷീണ രോഗമാണ്.

ഭയം വിഷാദം ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്. രാത്രി ഉറക്കമൊഴിഞ്ഞ് ഉള്ള ജോലി വ്യായാമമില്ലായ്മ തൊഴിൽ സമ്മർദങ്ങൾ അനാരോഗ്യകരമായ മത്സരങ്ങൾ വിശ്രമം തീരെ ഇല്ലാതെയുള്ള അമിതമായ അധ്വാനം ഫാസ്റ്റ് ഫുഡ് അടക്കമുള്ള പോഷക രഹിത ഭക്ഷണശീലങ്ങൾ തുടങ്ങി ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ഷീണം ഉണ്ടാകാറുണ്ട്. ശരീരത്തിൽ ജലാംശവും ലവണാംശം കുറയുന്നതും ക്ഷീണവും തളർച്ചയും ഉണ്ടാകും. വെയിലത്ത് പുറം പണിയെടുക്കുന്നവരിൽ ഇത് കൂടുതലാണ്.

പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ കുട്ടികളിൽ ക്ഷീണം വളരെ കൂടുതലാണ്. ശാരീരികവും മാനസികമായ പ്രത്യേകതകളും ഹോർമോൺ വ്യതിയാനങ്ങളും സ്ത്രീകളിൽ ക്ഷീണം കൂടും. ചെറിയ കായികാധ്വാനം കൊണ്ടുപോലും വാടി തളരുക പഠനത്തെയും കളിയും ക്ഷീണം ബാധിക്കുക. ഇത് കുട്ടികൾക്ക് ഉണ്ടെങ്കിൽ ശ്രദ്ധയോടെ കാണണം. സ്ത്രീകളിൽ ക്ഷീണത്തെ കൂട്ടുന്ന ഘടകങ്ങൾ നിരവധിയാണ്. പോഷകക്കുറവ് വീട്ടിലെയും ജോലിസ്ഥലത്തും സമ്മർദങ്ങൾ അമിത രക്തസ്രാവം.

വിളർച്ച ഹോർമോൺ വ്യതിയാനങ്ങൾ ഉറക്കക്കുറവ് അർബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വിഷാദം ചിലയിനം മരുന്നുകൾ ഇവയെല്ലാം സ്ത്രീകളുടെ ക്ഷീണത്തെ കൂട്ടാറുണ്ട്. ക്ഷീണത്തിനു യഥാർഥ കാരണം കണ്ടെത്തി പരിഹാരം കാണേണ്ടതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനും കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.