തക്കാളി കഴിച്ചാൽ ഉള്ള നമുക്കുണ്ടാകുന്ന ആരോഗ്യ ഗുണങ്ങളും ദോഷങ്ങളും

തക്കാളി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ഇത് സ്വാദു മാത്രമല്ല ആരോഗ്യത്തിനും ഏറെ ഗുണം നൽകും. അതേസമയം ഏതു സാധനവും അധികം കഴിക്കാൻ പാടില്ല എന്നാണല്ലോ. അധികം തെളിയുകയാണെങ്കിൽ അതിനും ദോഷവശങ്ങൾ ഉണ്ട്. തക്കാളിക്ക് ഗുണപരമായ വശങ്ങൾ ഉണ്ട് ദോഷവശങ്ങൾ ഉണ്ട്. തക്കാളിയുടെ ഗുണപരമായ വശത്തെ കുറിച്ച് ആദ്യം നമുക്ക് നോക്കാം. തക്കാളി ചർമ്മകാന്തി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ലൈകോഫീൻ അൾട്രാവയലറ്റ് രശ്മി യോടുള്ള ചർമത്തിലെ സംവേദനക്ഷമത കുറയ്ക്കും.

ചർമത്തിൽ പാടുകളും വരകളും വീഴാനുള്ള സാധ്യത കുറയ്ക്കും. എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ യും കാൽസ്യവും എല്ലുകളുടെ ബലത്തിനും തകരാറുകൾ പരിഹരിക്കുന്നതിനും നല്ലതാണ്. ലൈക്കോപ്പിൻ എല്ലുകളിലെ തൂക്കം വർദ്ധിപ്പിക്കും. ഇത് അസ്ഥികൾ പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കും. അർബുദത്തെ തടയുന്നതാണ് തക്കാളി. പോസ്ട്രേറ്റ് വായ് കണ്ഠനാളം തൊണ്ട അന്നനാളം വയർ കുടൽ അണ്ഡാശയം എന്നിവയും അർബുദം വരാനുള്ള സാധ്യത ലൈകോപിൻ കുറയ്ക്കും.

കോശ നാശത്തിന് കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആൻറി ആക്സിഡൻറ് ആയ വിറ്റാമിൻ എ വിറ്റാമിൻ സിയും തടയും. അതുപോലെ തക്കാളി രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തും. തക്കാളിയിൽ അടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. നമ്മുടെ കണ്ണിൽ കാഴ്ചയേ മെച്ചപ്പെടുത്താൻ തക്കാളി കഴിക്കുന്നതിലൂടെ സാധിക്കും.

തക്കാളിയിലെ വിറ്റാമിൻ ആണ് കാഴ്ച മെച്ചപ്പെടുത്താനായി നമ്മെ സഹായിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.