ചാമ്പക്ക കഴിക്കുന്നതുമൂലം ഉള്ള ഗുണങ്ങൾ എന്താണെന്ന് അറിയേണ്ടേ..

ഇന്ന് നമുക്ക് ചാമ്പക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തിലെ ഒട്ടേറെ വീടുകളിൽ ചാമ്പക്ക ഉണ്ട് . അവധിക്കാലത്തും സ്കൂൾ ജീവിതകാലത്തും ചാമ്പക്ക കുട്ടികൾക്ക് ഹരവും ആവേശവും കൗതുകവും ആണ്. മധുരവും പുളിയും ഇടകലർന്ന ചാമ്പക്ക വിറ്റാമിൻ സിയുടെ കലവറയാണ്. കൂടാതെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ നാരുകൾ കാൽസ്യം യാസീൻ ഇരുമ്പ് എന്നിവയും ചാമ്പയ്ക്ക സുലഭമായി അടങ്ങിയിരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കനിയാണ് ചാമ്പക്ക. ചാമ്പക്കയുടെ കുരു ഉൾപ്പെടെ ഉണക്കിപ്പൊടിച്ച് പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും ഒപ്പം ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. വയറിളക്കം ഛർദി തുടങ്ങിയവ പിടിപെട്ടവർ ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പക്ക നല്ലതാണ്.

വേനൽക്കാലത്തെ ചാമ്പക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികൾ ശരീരത്തെ ഏൽക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും ചാമ്പക്ക ഒരു ഉത്തമ ഔഷധമാണ് . ഫംഗസ്,ചിലതരം ബാക്റ്റീരിയകൾ എന്നിവ മൂലമുള്ള അണുബാധയെ പ്രതിരോധിക്കുന്നതിന് ഉത്തമമാണ് ചാമ്പക്കാ. കുടലിൽ കാണപ്പെടുന്ന ചിലതരം വിരലുകളിൽ നശിപ്പിക്കുന്നതിലും ചാമ്പക്ക സഹായിക്കുന്നു.

ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിന് ചാമ്പക്ക ഉത്തമമാണ്. സ്ഥിരമായി ചാമ്പക്ക കഴിക്കുന്നവർക്ക് പ്രോസ്റ്റേറ്റ് സ്തനാർബുദ സാധ്യത കുറവായിരിക്കും. ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങൾ ചാമ്പക്കയിൽ ഉണ്ട്. കൊളസ്ട്രോൾ രൂപപ്പെടൽ ചാമ്പക്ക കഴിക്കുന്നവരിൽ ഒരുപരിധിവരെ ഇല്ലാതാവുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം മസ്തിഷ്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു. തുടർന്ന് അറിയുവാൻ വീഡിയോ കാണുക..