നിങ്ങൾ അറിയാത്ത ചില കയ്യോന്നിയുടെ ഉപയോഗങ്ങൾ

ഇന്നത്തെ വീഡിയോ കയ്യോന്നി കുറിച്ചാണ് നമ്മുടെ നാടുകളിലൊക്കെ പല പേരുകളിലാണ് അറിയപ്പെടുക. ഇതിൻറെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഇതിൻറെ ഔഷധഗുണങ്ങളെക്കുറിച്ച് ആണ് പറയുന്നത്. ഉദര ക്രമീ ഉള്ളവർക്ക് കയ്യോന്നിയുടെ നീരിൽ ആവണക്കെണ്ണ ചേർത്ത് ഇടവിട്ട ദിവസങ്ങളിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. കയ്യോന്നി സമൂലം കഷായമാക്കി കഴിക്കുന്നത് കരളിനെ ഉത്തേജിപ്പിക്കാൻ ആയി ഉപയോഗിച്ചുവരുന്നു. ഇതിന് ചെടി സമൂലം അരച്ച് ദേഹത്ത് പുരട്ടുന്നത് വേദനസംഹാരിയായി പ്രവർത്തിക്കുന്നു.

വ്രണങ്ങളിൽ മറ്റും ഇതിൻറെ ഇലയുടെ നീര് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. പ്രസവ രക്ഷയ്ക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് കുടിക്കാറുണ്ട്. സമൂലം ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലയുടെ നീരാണ് കേശ വർധനം ചെടി മുഴുവനായും കഷായംവെച്ച് കഴിക്കുന്നത് ഉദര കൃമി ക്കും കരളിനു പ്രയോജനകരമാണ്. വിഖ്യാതമായ ചരകസംഹിതയിൽ ഉം അഷ്ടാംഗഹൃദയത്തിൽ ഉം ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

ആയുർവേദത്തിൽ നീലഭൃംഗാദി തൈലം നരസിംഹ രസായനം കുഞ്ഞുണ്ണി യാദി തൈലം ബ്രിങ്കരാജ് ആസവം എന്നിവയിൽ കയ്യോന്നി ഉപയോഗിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാൻ കയ്യോന്നി ക്ക് മികവുകൊണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങൾ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നൽകും.

കയ്യോന്നി പനിക്കൂർക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേർത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം ഒട്ടും വരാതിരിക്കുകയും ചെയ്യും ഈ എണ്ണ തേച്ച് കുളിക്കുന്നത് വഴി. കാച്ചാനും മുടികൊഴിച്ചിൽ തടയാൻ താളിയും കയ്യോന്നി ഉപയോഗിക്കുന്നു. ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങൾക്കും ഇത് ഏറെ ഗുണപ്രദമാണ്.