പപ്പായ ഇലകൊണ്ടുള്ള ജ്യൂസ് കുടിച്ചാൽ മലബന്ധം വരെ മാറ്റി നിർത്താം

പപ്പയുടെ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എല്ലാവർക്കും അറിയുന്നതായിരിക്കും. എന്നാൽ ഇതുമാത്രമല്ല പപ്പായയുടെ ഇലകളും പോഷകങ്ങളുടെ കലവറയാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പണ്ടുകാലം മുതൽക്കേ ഇത് ഉപയോഗിച്ചു വരുന്നതാണ്. ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നതിനാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പപ്പായ ഇല ജ്യൂസ് വളരെയധികം പ്രചാരണം നേടിയിട്ടുണ്ട്. ഡെങ്കിപ്പനി യുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ചികിത്സിക്കാൻ പപ്പായ ഇല ജ്യൂസ് സാധാരണയായി ഉപയോഗിക്കുന്നു. പനി ക്ഷീണം തലവേദന ഓക്കാനം ചർമത്തിന് തിണർപ്പ് ശർദ്ദി എന്നിവയാണ് ഡെങ്കിയുടെ സാധാരണ ലക്ഷണങ്ങൾ.

ചില കഠിനമായ കേസുകളിൽ പ്ലേറ്റ്ലെറ്റ് അളവ് കുറയാനും ഇത് കാരണമാകും. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചികിത്സിച്ചില്ലെങ്കിൽ മാരകമായി മാറുകയും ചെയ്തേക്കാം. പപ്പായ ഇല ജ്യൂസ് സാധാരണയായി ഇതിനെ ഉപയോഗിക്കുന്ന ചികിത്സാ രീതികളിൽ ഒന്നാണ്. ഡെങ്കി പനി ബാധിച്ചവരിൽ നടത്തിയ പഠനങ്ങളിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റ് ആളുകളിൽ ഗണ്യമായി വർധിപ്പിക്കാൻ പപ്പായ ഇല ജ്യൂസ് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹത്തെ ചികിത്സിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും പപ്പായ ഇല ജ്യൂസ് പ്രകൃതിദത്ത മരുന്നായി ഉപയോഗിക്കുന്നു.

പപ്പായ ഇലയുടെ നീരിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഫലങ്ങളും അടങ്ങിയിട്ടുണ്ട്. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ കെട്ടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ്ട്രബിൾ അമിതവണ്ണം നെഞ്ചിരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ പപ്പായ ഇല ജ്യൂസ് ഉപയോഗിക്കുന്നു. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം ആരോഗ്യത്തെ സഹായിക്കുന്നു.

പ്രോട്ടീനുകളും അമിനോ ആസിഡുകളും ദഹിപ്പിക്കാൻ ഇതിന് കഴിയും. മലബന്ധം നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളിൽ ലഘൂകരിക്കാനും ഇതു സഹായിക്കുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.