വ്യായാമത്തിന് മുമ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ഉള്ള ഗുണങ്ങൾ

നാട്ടിൽ സുലഭമായി ലഭിക്കുന്ന ആരോഗ്യ സമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീട്രൂട്ട് കഴിക്കുന്നതുമൂലം നമുക്ക് എന്തെല്ലാം ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. അല്ലെങ്കിൽ ബീട്രൂട്ട് ഉള്ള സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം. ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം ഹൃദയസംബന്ധമായ രോഗങ്ങൾ രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുവാൻ സഹായിക്കുന്നു. നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുവാൻ പറയുന്നത് ഹൃദയത്തിൻറെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകരമാണ്.

രോഗ പ്രതിരോധ ശേഷിക്ക് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ആൻറി ഓക്സൈഡുകൾ കളർ ഉള്ള പഴങ്ങളിലും പച്ചക്കറികളിലും ആൻറി ഓക്സൈഡുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്‌റൂട്ടിൽ ബീറ്റാ സിയാനി അടങ്ങിയിരിക്കുന്നു. ഇതാകട്ടെ വളരെ നല്ല ആൻറി ഓക്സിഡൻറ് ആണ്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നു ഇത് ഏറെ സഹായകരമാണ്. നിത്യേനയുള്ള നമ്മുടെ ഡയറ്റിൽ ബീട്രൂട്ട് ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പോഷകസമൃദ്ധമായ ബീട്രൂട്ട് രോഗപ്രതിരോധശേഷിയും പരിപോഷിപ്പിക്കുകയും പുതിയ രക്തകോശങ്ങളുടെ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. പാചകം ചെയ്യാത്ത ബീറ്റ്‌റൂട്ടിൽ ഫോളിക് ആസിഡ് അയേൺ സിങ്ക് കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഗർഭത്തിലുള്ള ശിശുക്കളുടെ സ്പൈനൽ കോഡിനെ ഉറപ്പുവരുത്തുകയും വളർച്ചയെ സഹായിക്കുകയും.

ചെയ്യുന്നതിന് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ദഹനക്കേടിന് ഉത്തമ പ്രതിവിധി കൂടിയാകുന്നു. ഇരുമ്പിനെ അംശം ഉള്ളതിനാൽ തന്നെ അനീമിയയെ ചെറുക്കാനും ഇത് ഏറെ സഹായിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നതിന് മുൻപ് 250 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ശരീരത്തിലെ രക്തകോശങ്ങൾ ഉപയോഗിക്കപ്പെടുകയും അതുവഴി പ്രവർത്തി ചെയ്യാനുള്ള ഊർജ്ജം ലഭിക്കുകയും ചെയ്യും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ കാണുക.