യാതൊരു പാർശ്വഫലങ്ങളില്ലാത്ത കെമിക്കലുകൾ അടങ്ങാത്ത നാച്ചുറൽ ഷാംപൂ വീട്ടിൽ തയ്യാറാക്കാം…

നമ്മളെല്ലാവരും ഹെയർ കെയറിനെ ഭാഗമായി സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നവരാണ്. ഇങ്ങനെ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നത് മൂലം മുടി കൊഴിഞ്ഞു പോകുന്നതും മുടിയുടെ അറ്റം പിളരുന്നത് കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഈ മുടികൊഴിച്ചിൽ ഉണ്ടാക്കുന്നതിനു പകരം മുടി വളരാൻ ഉപയോഗിക്കുന്ന ഒരു ഷാംപൂ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മുടികൊഴിച്ചിൽ മാറി കിട്ടുന്നതിനും അതുപോലെതന്നെ ഷാംപൂവിനു വേണ്ട എല്ലാ ഗുണങ്ങളും ഉള്ള ഒരു ഷാംപു ആണ് നിങ്ങളുടെ ഷെയർ ചെയ്യുന്നത്. എങ്ങനെ വളരെ ഈസിയായി വീട്ടിൽ തന്നെ ഷാംപൂ തയ്യാറാക്കി എടുക്കാം എന്നതാണ്.

ഷാംപൂ തയ്യാറാക്കുന്നതിനായി നാല് അഞ്ച് ടീസ്പൂൺ തേങ്ങാപ്പാൽ ആണ്. ഇനി ഇതിലേക്ക് ആവശ്യമുള്ളത് സോപ്പ് ബേസ് ആണ് ഇത് നമുക്ക് ഷോപ്പുകളിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. സോപ്പ് ബേസ് പകരം നമുക്ക് പിയേഴ്സ് സോപ്പ് കട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നമുക്ക് സോപ്പ് ബേസ് ഡബിൾ ബോയിൽ ചെയ്തുകൊടുക്കേണ്ടതാണ് ഇതിനായി ഒരു പാനിൽ വെള്ളമൊഴിച്ച് തിളപ്പിക്കാൻ വെക്കുക അതിനു മുകളിലേക്ക് വേറെ ഒരു പാത്രം വെച്ച് സോപ്പ് ബേസ് ഇട്ടു കൊടുത്ത ഉരുക്കി എടുക്കേണ്ടതാണ് . ഇനി ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കേണ്ടതാണ്. ഇനി നല്ലതുപോലെ തിളയ്ക്കാൻ അനുവദിക്കുക.

ഇങ്ങനെ ചെയ്യുക വഴി തേങ്ങാപ്പാലും സോപ്പ് ബേസും നല്ലതുപോലെ മിസ്സ് ചെയ്തു കിട്ടുന്നതായിരിക്കും. തിളച്ചു വരുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാവുന്നതാണ്. ഇനി ഇത് തണുക്കാൻ അനുവദിക്കേണ്ടതാണ്. തണുത്ത വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഏതെങ്കിലുമൊരു എസെൻഷ്യൽ ഓയിൽ മൂന്നു നാല് ഡ്രോപ്സ് ചേർത്തു കൊടുക്കുക. ഇനി ഇത് ഒരു ബോട്ടിൽ ആക്കി നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുവാൻ വീഡിയോ കാണുക..