ഇതാ അറിഞ്ഞിരുന്നാൽ ടോൾ നൽകാതെ രക്ഷപ്പെടാൻ സാധിക്കുന്നത് ആയിരിക്കും….

കേരളത്തിലെ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രാധാന്യമുള്ള കാര്യമാണ്, അതായത് 2021 ഫെബ്രുവരി മാസത്തിൽ വന്ന ഏറ്റവും പുതിയ മാറ്റമാണ് ഫാസ്റ്റ് ടാഗ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫൈൻ ഈടാക്കുന്നു, ടോൾ പ്ലാസകളിൽ ഇരട്ടി തുക നൽകിയിട്ടാണ് ഇത്തരം വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്. ഇത് കേരളത്തിലെ പല ടോൾ പ്ലാസകളിലും തർക്കത്തിന് കാരണമായിട്ടുണ്ട്. ഇതിലെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് എല്ലാ വാഹനങ്ങളിലും ഇത്തരം ഫാസ്റ്റ് ടാഗുകൾ എടുക്കേണ്ട ആവശ്യമില്ല കാരണം പല പ്രദേശങ്ങളിലും ഈ വാഹനം സഞ്ചരിക്കുന്ന ഇടങ്ങളിൽ ഒന്നും ഇത്തരത്തിലുള്ള ടോൾ പ്ലാസകൾ ഇല്ല.

എന്നാൽ മാസങ്ങളിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോഴാണ് പല സമയങ്ങളിൽ അതല്ലെങ്കിൽ പല സാഹചര്യങ്ങളിൽ പെട്ടെന്ന് പോകേണ്ട യാത്രകളാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അതിൽ പലപ്പോഴും ഫാസ്റ്റ് ടാഗുകൾ ഘടിപ്പിക്കാറില്ല ഇത്തരം വാഹനങ്ങളാണ് ടോൾപ്ലാസയിൽ ഭീമമായ ഫൈൻ അടയ്ക്കേണ്ടി വരുന്നത് എന്നുള്ള ഒരു ബുദ്ധിമുട്ടുണ്ട്. എങ്കിൽപോലും രാജ്യത്ത് വന്ന ഒരു പുതിയ മാറ്റം എന്ന രീതിയിൽ എല്ലാ വാഹനങ്ങളും ഇത്തരം ടോൾപ്ലാസയിൽ കടന്നുപോകുന്നതിന് ഫാസ്റ്റ് ടാഗ് നിർബന്ധം ആക്കുകയാണ്.

അതുകൊണ്ടു തന്നെ ഇത് ഒരു നിർബന്ധിതകാര്യമായി കൊണ്ട് വാഹനങ്ങളിൽ ഘടിപ്പിക്കാൻ വേണ്ടി ശ്രദ്ധിക്കുക. കേരളത്തിൽ പല ടോൾ പ്ലാസകളിലും ഉയർന്നുവന്ന പരാതി എന്ന് പറയുന്നത് വാഹനങ്ങളിൽ കൃത്യമായി ഫാസ്റ്റ് ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ട് അതിൽ പണവും ഉണ്ട്, എന്നാൽ ടോൾ പ്ലാസകളിൽ ഘടിപ്പിച്ചിരിക്കുന്ന റീഡ് ചെയ്യുന്ന മെഷീനുകളുടെ കംപ്ലൈൻറ് കാരണം റീഡ് ചെയ്യാൻ സാധിക്കാതെ ഇരിക്കുകയും വാഹനങ്ങൾക്ക് ഭീമമായ ഫൈൻ അടക്കേണ്ട തായി വന്നു എന്നാണ് വ്യാപകമായ പരാതി ഉയർന്നു വന്നിരിക്കുന്നത്. തുടർന്ന് അറിയുവാൻ വീഡിയോ കാണുക.