ഈ പഴം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ശരീരത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അറിയാമോ?

പഴങ്ങളിൽ കേമി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പഴത്തെ കുറിച്ചാണ് 42 കലോറി ഊർജ്ജം ഉള്ള ഒരു പഴം 69 ഗ്രാം ഉള്ള ഈ പഴത്തിൽ വിറ്റാമിൻ സിയും വിറ്റാമിൻ എ വിറ്റാമിൻ കോപ്പർ പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം കോപ്പർ അയൺ എന്നിവയെല്ലാം സമ്പുഷ്ടമായ അടങ്ങിയിരിക്കുന്ന ഒരു പഴം. വെറുതെ അല്ല ഈ പഴത്തിന് പഴങ്ങളുടെ കേമി എന്ന് അറിയപ്പെടുന്നത്. മറ്റൊന്നുമല്ല കിവി പഴത്തെ കുറിച്ചാണ്. ഉറക്കക്കുറവ് സ്ട്രോക്ക് കിഡ്നി സ്റ്റോൺ എന്നിവയെ അകറ്റിനിർത്താൻ സ്ഥിരം ഇത് കഴിക്കുന്നതുകൊണ്ട് സാധിക്കും.

അതുപോലെതന്നെ അമിതവണ്ണവും കാൻസറും ഒരു പരിധിവരെ ഇത് തടുത്തു നിർത്തുകയും ചെയ്യും. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് കിവി. പ്രായമുള്ളവരുടെ യും കുട്ടികളുടെയും ശരീരത്തിനാവശ്യമായ 4% ഇരുമ്പ് കിവി പഴത്തിൽ ഉണ്ടെന്നാണ് കണക്കുകൾ. ഫോളിക് ആസിഡ് വലിയൊരു സ്രോതസ്സ് ആയതുകൊണ്ടാണ് ഗർഭിണികൾ ദിവസവും ഒരു പഴം എങ്കിലും കഴിക്കണം എന്ന് പറയുന്നത്.

ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഫോളിക്കാസിഡ് ഊർജ്ജ ഉൽപാദനത്തിനും സഹായകരമാണ്. ശരീരത്തിനുവേണ്ട ഫോളിക് ആസിഡ് പത്തുശതമാനത്തോളം ഒരു കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്. കിവി പഴത്തിൽ അടങ്ങിയിരിക്കുന്ന മറ്റൊന്നാണ് കാൽസ്യം ശക്തിയേറിയ എല്ലുകളും പല്ലുകളും ശരീരപേശികൾ ഉം ആരോഗ്യമുള്ള ഹൃദയത്തിനും കാൽസ്യം ആവശ്യമാണ്.

കാൽസ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്ന മഗ്നീഷ്യവും കിവി പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രായമുള്ളവരും കുട്ടികളും കിവിപഴം കഴിക്കാൻ ഒട്ടും മടി കാണിക്കരുത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.