ഈ ഇലയെ കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിലും ഇതിൻറെ ഔഷധഗുണങ്ങളെക്കുറിച്ച് കുറച്ചു കാര്യം കൂടി ഇതാ!!

ഇഞ്ചിയും മുരിങ്ങയും മലയാളികൾക്ക് ഏറെ പരിചിതമായ താണ്. ഇവ രണ്ടും ചേർത്ത് ഭക്ഷണം നമ്മളെല്ലാവരും കഴിക്കാറുണ്ട്. ആരോഗ്യഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും. എന്നാൽ ഇവ രണ്ടും പ്രത്യേക അളവിൽ ചേർത്തുണ്ടാക്കുന്ന ഔഷധക്കൂട്ട് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. കാൻസർ കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവയെല്ലാം പരിഹരിക്കാൻ ഈ ഔഷധക്കൂട്ട് കഴിയും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് ആദ്യം നോക്കാം ഇഞ്ചി നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി നാലു കപ്പ് വെള്ളത്തിലിട്ട് പത്തുമിനിറ്റോളം വേവിക്കണം.

തീ ഓഫ് ചെയ്തതിനു ശേഷം അതിലേക്ക് മുരിങ്ങയുടെ ഇലകൾ ചേർത്ത് 5 മിനിറ്റോളം മൂടിവെക്കുകയാണ് ചെയ്യേണ്ടത്. ഇതു രണ്ടും ചേർത്ത് കഴിക്കുമ്പോൾ ഒരുപാട് ഗുണങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ ലഭിക്കുന്നത്. വിറ്റാമിനുകളുടെയും ഇരുമ്പിനെ യും ഫോസ്ഫറസ് ന്റെയും കലവറ തന്നെയാണ് മുരിങ്ങയുടെ ഇല. ഇതിൽ വിറ്റാമിൻ എയും ബിയും സിയും യും അടങ്ങിയിരിക്കുന്നു.

അതായത് പാലിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ ഏകദേശം രണ്ടു മടങ്ങ് കാൽസ്യവും ചീരയുടെ ഇലയിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയുടെ ഇല യിൽ ഉണ്ട്. ഇതിൽ ഇഞ്ചി കൂടിച്ചേരുമ്പോൾ നമ്മുടെ ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. ശരീരത്തിൽ നിന്നും വിഷം അതായത് ടോക്സിനുകൾ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് ഈ മുരിങ്ങയുടെ ഇലയും ഇഞ്ചിയും ചേർന്ന ജ്യൂസ്.

ടോക്സിനുകൾ നീങ്ങുന്നത് കാൻസർ അടക്കമുള്ള പല രോഗങ്ങളെയും തടയാൻ ഏറെ നല്ലതാണ്. ഇതിലെ ആൻറി ഓക്സൈഡുകൾ ലിവർ തലച്ചോർ എന്നിവയുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കൊണ്ടാണ് ഇത് കോശ നാശം തടയുന്നത്.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.