നിരവധി രോഗങ്ങൾക്കുള്ള അത്ഭുത ഒറ്റമൂലി.

ആടലോടകം എന്ന് കേൾക്കാത്തവർ ഉണ്ടാകില്ല.ആയുർവേദത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്.ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. എത്ര പണിയാ മാറാത്ത ചുമക്കും പരിഹാരമാണ് ആടലോടകത്തിന്റെ ഇല നീരും ഇഞ്ചി നീരും തേനും ചേർത്ത് സേവിക്കുകയാണെങ്കിൽ കഫം ഇല്ലാതാക്കാം. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.

അതുപോലെ ഉണങ്ങിയ ഇലകൾ ചൂടാക്കി വഹിക്കുന്നതു മൂലം ആസ്മാ രോഗത്തിന് ശമനം ലഭിക്കും. പല സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് ആർത്തവരക്തം അമിതമായി പോകുന്നത്. ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലി യും 15 ഗ്രാം ശർക്കരയും ചേർത്ത് രണ്ടു നേരം വീതം കഴിച്ചാൽ അമിത ആർത്തവ രക്തത്തിന് പരിഹാരം കാണാം. മാത്രമല്ല ആർത്തവ സംബന്ധമായ ഉണ്ടാകുന്ന വയറുവേദന ശമിപ്പിക്കാനും ഈ ഒറ്റമൂലി സഹായിക്കും.പ്രസവവേദന ലഘൂകരിക്കുന്നതിനും പ്രസവം എളുപ്പത്തിൽ ആക്കുന്നതിനും ആടലോടകം സഹായിക്കുന്നു.

അല്പം ആടലോടകത്തിന്റെ വേര് അരച്ച് താഴെയായി പുരട്ടിയ പെട്ടന്ന് പ്രസവിക്കാൻ സാധിക്കും എന്നാണ് പറയുക.മാത്രമല്ല പ്രസവവേദന ലഘൂകരിക്കുന്നതിനും ഇതിലൂടെ സാധിക്കും. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് അൽപം തേൻ മിക്സ് ചെയ്ത് കഴിക്കുന്നത് മഞ്ഞപിത്തം മാറാൻ സഹായിക്കും. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ഉണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിനും ആടലോടകം ഇങ്ങനെ കഴിക്കുന്നത് നല്ലതാണ്.

പണിക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് ആടലോടകത്തിന്റെ ഇല കഷായം വെച്ച് കഴിച്ചാൽ മതി.ഇതിന്റെ വേര് കഷായം വെച്ച് കുടിച്ചാൽ കൈകാലുകൾക്ക് ഉണ്ടാകുന്ന ചുട്ടുനീറ്റം മാറി കിട്ടും. ചില രോഗത്തിന്റെ ആദ്യ അവസ്ഥയിൽ ചുമ ഉണ്ടെങ്കിൽ ആടലോടകത്തിന്റെ ഇലയുടെ നീര് ഒരു ടീസ്പൂൺ വീതം ദിവസേന മൂന്നു നേരം കഴിച്ചാൽ മതി. ആടലോടകത്തിന്റെ പൂവില്നിന്നും നീരെടുത്ത് അത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിന് ആരെങ്കിലും കരുത്തും നൽകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.