നിങ്ങൾ കടുത്ത മുഖക്കുരു ഉള്ളവരാണോ എങ്കിൽ ഈ ഓയിൽ മിശ്രിതം തേച്ചാൽ പരിഹാരമാകും

സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും വില്ലനായി നിൽക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനെ കാൾ പ്രശ്നമുള്ള ഒന്നാണ് മുഖക്കുരു പാടുകൾ. ഉടക്കിൽ പാടുകൾക്ക് പരിഹാരം കാണാൻ പല ക്രീമുകളും മരുന്നുകളും തേക്കുന്ന വരാണ് നമ്മളിൽ പലരും. എന്നാൽ ഇവ തേയ്ക്കുമ്പോൾ അത് പലപ്പോഴും ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ ചില്ലറയല്ല. പക്ഷേ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ തന്നെ നമുക്ക് ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ മാത്രമല്ല മുഖക്കുരുവിനെ പാടുകളെ യും ഇല്ലാതാക്കുന്നു.

പലതരത്തിലുള്ള ചർമ പ്രതിസന്ധികളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ബേക്കിംഗ് സോഡാ മുഖക്കുരുവിന് ചൊറിച്ചിലും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. മാത്രമല്ല മുഖക്കുരുവിനെ തന്നെ ഇല്ലാതാക്കാനും ബേക്കിംഗ് സോഡ നല്ലതാണ്. തയ്യാറാക്കേണ്ട വിധം. ഒരു ഭാഗം ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് മുഖത്ത് തേച്ച് 10 മിനിറ്റ് ഇരിക്കുക. അല്പം തേൻ ഇതിൽ ചേർത്താൽ ചർമ്മത്തിലെ നനവ് നിലനിർത്താൻ ആവും.

മുഖം കഴുകിയതിനുശേഷം മുഖം വരണ്ടതായി അനുഭവപ്പെട്ടാൽ ഓയിൽ ഫ്രീ ആയ ഒരു മോസ്റ്റ്റൈസർ പുരട്ടുക. ടി ട്രീ ഓയിൽ- ആൻറി സെപ്റ്റിക്ക് ആൻറി മൈക്രോ ബയർ കഴിവുകളുള്ള മികച്ച ഒന്നാണ് ടീ ട്രീ ഓയിൽ അതുകൊണ്ടുതന്നെ പലപ്പോഴും പലവിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഇത് സഹായിക്കുന്നു. ഉപയോഗിക്കേണ്ട വിധം രണ്ടു ടേബിൾസ്പൂൺ ഡിസ്റ്റിൽഡ് വാട്ടർ.

ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ തേൻ എന്നിവയും ആറ് തുള്ളി തേയില എണ്ണയും കൂട്ടിക്കലർത്തുക. ഇത് ഒരു ദിവസം ഒരു തവണ വീതം മുഖത്ത് പുരട്ടിയാൽ കടുത്ത മുഖക്കുരുവിന് പരിഹാരം ആകും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.