മുടി കറുപ്പിക്കാൻ പ്രകൃതിദത്ത സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഹെയർ ഡൈ വീട്ടിൽ ഉണ്ടാക്കാം

മുടികറുപ്പിക്കാൻ ഹെയർ ഡേയ് വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വെളുത്താൽ അത് കറുപ്പിക്കാൻ പലവഴികൾ തേടുന്നവരാണ് മിക്കവാറും എല്ലാവരും. പ്രത്യേകിച്ച് അകാലത്തിൽ മുടി നരച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് കടകളിൽ നിന്നും ലഭിക്കുന്ന ഡൈ തന്നെയാണ്. പക്ഷേ രാസവസ്തുക്കൾ ചേർത്ത് ഉണ്ടാക്കുന്ന ഹെയർ ഡൈ യുടെ ഉപയോഗം പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും അതുപോലെതന്നെ ചർമ്മത്തിലെ ആരോഗ്യത്തിനും ദോഷം ചെയ്യും.

പലർക്കും ഹെയർ ഡൈ യുടെ ഉപയോഗം പലതരത്തിലുള്ള അലർജിക്കും കാരണമാകാറുണ്ട് അപ്പോൾ ഇതിനെ എന്താണ് ഒരു പ്രതിവിധി എന്ന് വെച്ചാൽ. പ്രകൃതിദത്തമായ ഹെയർഡൈ വീട്ടിൽ ഉണ്ടാക്കുക എന്നതാണ്. വെളുത്തുള്ളി ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഉള്ള ഒരു ഹെയർഡൈ വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ കഴിയും അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം ഈ ഹെയർ ഡൈ തയ്യാറാക്കുവാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് കുറച്ചധികം വെളുത്തുള്ളി തൊലിയും ഒലിവ് എണ്ണയും ആണ്.

ഒരു പാത്രത്തിൽ അൽപം വെളുത്തുള്ളി തൊലി എടുത്തതിനുശേഷം നന്നായി ആ തൊലി പൊടി ക്കുവാൻ കഴിയുന്ന രീതിയിൽ കറുത്ത നിറമാകുന്നതുവരെ ചൂടാക്കുക. ഒരു കോട്ടൺ തുണിയിൽ ഇത് നന്നായിട്ട് പൊടിച്ച് അരിച്ചെടുക്കുക ശേഷം ഇതിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് സാധാരണ ഹെയർ ഡൈ മിക്സ് ചെയ്യുന്നതുപോലെ നന്നായി മിക്സ് ചെയ്യുക.

ഈ മിശ്രിതം ഒരു ഗ്ലാസ് പാത്രത്തിലിട്ട് ഇരുട്ടുള്ള സ്ഥലത്ത് അല്ലെങ്കിൽ ഫ്രിഡ്ജിൽ ഏഴു ദിവസത്തേക്ക് വയ്ക്കുക ഏഴു ദിവസത്തിന് ശേഷം സാധാരണ ഹെയർഡൈ ഉപയോഗിക്കുന്നതുപോലെ തലയിൽ ബ്രഷ് ഉപയോഗിച്ച് തേച്ചു പിടിപ്പിക്കാം. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.