ഈ ചെടി ഭക്ഷണത്തിന് രുചി കൂട്ടുവാനും പനി കുറയ്ക്കുവാനും വളരെ നല്ലതാണ് ഏതാണ് ഈ ചെടി എന്നറിയാമോ

കൈത യോട് സാമ്യമുള്ളതും എന്നാൽ കൈതയിൽ ഉള്ളതുപോലെ മുള്ള് കാണപ്പെടാത്ത മായ ഒരു സസ്യമാണ് ബിരിയാണിക്കൈത. ബിരിയാണിക്ക് രുചി കൂട്ടാൻ ചേർക്കുന്ന ഒരുതരം സസ്യമാണ് ഇത്. അതുകൊണ്ടാണ് ഇതിന് ബിരിയാണിക്കൈത എന്ന പേര് വന്നത്. ഇതിനെ ചിലയിടങ്ങളിൽ രംഭയില എന്നും ഗന്ധ പുല്ല് എങ്ങും ചോറ്റില എന്നും അറിയപ്പെടുന്നു. സാധാരണ ചെടിയിൽ നിന്നും പറിക്കുന്ന ഇലകൾക്ക് മണം ഉണ്ടാകില്ല. എന്നാൽ ഇതിൻറെ ഇലകൾ ഉണക്കുക യോ തിളയ്ക്കുന്ന വെള്ളത്തിൽ ഇടുകയോ ചെയ്യുമ്പോൾ മണമുണ്ടാകും.

അസറ്റൈൽ പൈറോയിൻ എന്ന ഘടകമാണ് സുഗന്ധത്തിനു കാരണം. ഇതിൻറെ ഇലകളിൽ ആൽക്കലോയ്ഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ ശാന്തമാക്കും. ഉറക്കമില്ലായ്മ അനുഭവപ്പെടുമ്പോൾ കുറച്ച് ബിരിയാണി കൈതയുടെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് ഇളം ചൂടോടെ ഇത് കുടിക്കുക. ഇത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ്. ഇതിൻറെ ചായ ദിവസത്തിൽ രണ്ടു തവണ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നത്തെ പാടെ മാറ്റാനായി സാധിക്കുന്നു.

മൂന്ന് ഇലകൾ എടുത്ത് കഴുകി കഷ്ണങ്ങളാക്കി മുറിക്കുക. അത് അരക്കപ്പ് വെളിച്ചെണ്ണ ഉപയോഗിച്ച് തിളപ്പിച്ച് പദ്ധതി എത്തുന്നവരെ ഇള കേണ്ടതാണ്. ഇത് പകുതിയാകുമ്പോൾ അത് തണുത്തതിനുശേഷം ബാധിച്ച പ്രദേശങ്ങളിൽ മസാജ് ചെയ്താൽ സന്ധിവാതത്തിന് പരിഹാരമാകും. ശരീരം അണുബാധ ക്കെതിരെ പോരാടുന്നതിന് അടയാളമായി പനി വരുന്നു എന്നാണ് ശാസ്ത്രീയമായ പഠനം.

പനി ബാധിച്ച് ഒരാൾക്ക് പലപ്പോഴും ശരീരത്തിൻറെ താപനിലയിൽ വർദ്ധനവ് അനുഭവപ്പെടും. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. പനി കുറയ്ക്കുന്നതിന് ബിരിയാണി കൈതയുടെ ഇലകൾ തിളപ്പിച്ച വെള്ളം കുടിക്കാം. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.