ഉരുളക്കിഴങ്ങ് അത്ര നിസ്സാരനല്ല കേട്ടോ!ചർമ്മ പ്രശ്നങ്ങൾക്ക് വളരെ ഉത്തമമാണ്

ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം എന്നത് വെറും മേക്കപ്പിലും പൗഡറും ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ചർമത്തിന് നിറം വരെ ഇതിനെ ബാധിക്കും. കാരണം അത്രയേറെ ആണ് നിറത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം. നിറം അല്പം കുറഞ്ഞു പോയാൽ അതിൽ സങ്കടപ്പെടുന്ന വരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ഇത്രയും പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയിലുണ്ട്. ഭക്ഷണത്തിനായി നമ്മൾ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ആണ് ഇനി പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നത്.

ഭക്ഷണത്തിലും തീൻമേശയിൽ എന്നല്ലാതെ നമുക്ക് ചർമസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ബ്ലാക്ക്ഹെഡ്സ് ഇന്നത്തെ കാലത്ത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഉരുളക്കിഴങ്ങിൽ അല്പം പഞ്ചസാര മിക്സ് ചെയ്ത് ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് നല്ലതുപോലെ മസാജ് ചെയ്യാവുന്നതാണ്.

വെറും ചുരുങ്ങിയ സമയം കൊണ്ട് ബ്ലാക്ക് ഹെഡ്സ്നെ പരിഹരിക്കും. സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സൂര്യപ്രകാശം മൂലമുള്ള കറുത്ത പാടുകളും മറ്റും. ഇതിനെ പ്രതിരോധിക്കാൻ ഉരുളക്കിഴങ്ങ് കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് തണുപ്പിക്കാം. ഇത് സൂര്യപ്രകാശമേറ്റ് സ്ഥലത്ത് അമർത്തി വെക്കുക.

ഇത് അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് തണുപ്പിച്ചശേഷം സൂര്യപ്രകാശമേറ്റ് സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു. മാത്രമല്ല ഇതുമൂലം ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം ഉരുളക്കിഴങ്ങ് പരിഹാരം നൽകുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.