ചാമ്പക്ക യിലെ ഈ ഗുണങ്ങൾ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കുവാൻ സഹായിക്കുന്നു.

ചാമ്പക്കയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കേരളത്തിലെ കാലാവസ്ഥയിലെ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തിലെ ഒട്ടേറെ വീടുകളിൽ ചാമ്പക്ക ഉണ്ട്. അവധിക്കാലത്തും സ്കൂൾ ജീവിതകാലത്തും ചാമ്പക്ക കുട്ടികൾക്ക് ഹരവും ആവേശവുമാണ്. മധുരവും പുളിയും ഇടകലർന്ന ചാമ്പക്ക വിറ്റാമിൻ സിയുടെ കലവറയാണ്. കൂടാതെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ നാരുകൾ കാൽസ്യം നിയാസീൻ ഇരുമ്പ് എന്നിവയും ചാമ്പക്ക യിൽ സുലഭമായി അടങ്ങിയിരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന അതിലെ നിർണായക പങ്കുവഹിക്കുന്ന കനിയാണ് ചാമ്പക്ക. ചാമ്പക്കയുടെ കുരു ഉൾപ്പെടെ ഉണക്കിയെടുത്ത പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും ഒപ്പം ഉപയോഗിക്കുന്നത് പ്രമേഹരോഗികളുടെ നല്ലതാണ്. വയറിളക്കം ശർദ്ദി തുടങ്ങിയവ പിടിപെട്ടവർ ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പക്ക നല്ലതാണ്. വേനൽകാലത്ത് ചാമ്പക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് മൂലമുണ്ടാകുന്ന.

ആരോഗ്യ പ്രശ്നങ്ങൾക്കും ചാമ്പക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ് ചിലതരം ബാക്ടീരിയകൾ എന്നിവ മൂലമുള്ള അണുബാധയും പ്രതിരോധിക്കുന്നതിന് ഉത്തമമാണ് ചാമ്പക്ക. കുടലിൽ കാണപ്പെടുന്ന ചില തരം വിരകളെ നശിപ്പിക്കുന്നതിലും ചാമ്പക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിന് ചാമ്പക്ക ഉത്തമമാണ്. സ്ഥിരമായി ചാമ്പയ്ക്ക കഴിക്കുന്നവർക്ക് പോസ്റ്റേറ്റ് സ്തനാർബുദ സാധ്യത കുറവായിരിക്കും.

ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നത് ചെറുകുന്ന ഘടകങ്ങൾ ചാമ്പയ്ക്കയിൽ ഉണ്ട്. കൊളസ്ട്രോൾ രൂപപ്പെടൽ അഞ്ചാമത്തെ കഴിക്കുന്നവരിൽ ഒരുപരിധിവരെ ഇല്ലാതാവുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം മസ്തിഷ്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു. ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മർദം കുറയുകയും എപ്പോഴും ഉന്മേഷത്തോടെ ഇരിക്കുകയും ചെയ്യാൻ സഹായിക്കുന്നു.