എല്ലാ ചുമയും വെറും ചുമ അല്ല! ചുമ മാറുന്നതിനുള്ള ഒറ്റമൂലി.

മഴക്കാലത്തും തണുപ്പുകാലത്തും ഒക്കെ നമ്മെ അലട്ടുന്ന ഒന്നാണ് ചുമ. പുക പൊടി അലർജി തണുപ്പ് കൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇത് ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എങ്കിലും നീണ്ടുനിൽക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകൾക്കും മറ്റും രോഗങ്ങൾക്കും.

കാരണമാകും വിട്ടുമാറാത്ത ചുമ. ശ്വാസകോശത്തിന്റെ പെട്ടെന്നുള്ള ചുരുങ്ങൽ ആണ് ചുമ. മഴക്കാലമായതോടെ ഇത്തരം പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ടാകും. വിട്ടുമാറാത്ത ചുമ പലപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. പനി തുടങ്ങിയാൽ പിറകെ ചുമയും ചിലർക്ക് ഉണ്ടാകും. പനി പെട്ടെന്ന് നിൽക്കാം ചുമ വിട്ടുമാറില്ല. ഈ ചുമ മറ്റുള്ളവരിലേക്ക് പനി പടർത്താൻ കാരണമാകും.

സാധാരണ ജലദോഷം വൈറൽ പനി ന്യൂമോണിയ സൈനസൈറ്റിസ് ടോൺസിലൈറ്റിസ് അക്യൂട്ട് ബ്രോങ്കൈറ്റിസ് എന്നിവയുടെ ഭാഗമായി ചുമ വരാം. ചുമ കൂടി വരുന്നതോടെ ചൊവ്വയുടെ മരുന്നിൻറെ വിലയും കൂടി വരും. നെഞ്ചു പൊളിയുന്ന ചുമ ഉണ്ടെങ്കിൽ സൂക്ഷിക്കണം. നാടൻ മരുന്നാണ് ഇവയ്ക്ക് നല്ലത്. വലിയവർക്കും കുട്ടികൾക്കും ഭയമില്ലാതെ കൊടുക്കാൻ പറ്റുന്ന ഒരു ഒറ്റമൂലി യെ കുറിച്ച് അറിയൂ.

ചെറുനാരങ്ങ നീരിൽ ചെറിയ ഉള്ളിയും സമമായി ചെറുതായി അരിഞ്ഞെടുത്ത അതിൽ കൽക്കണ്ടം ചേർത്ത് നന്നായി കുഴച്ചെടുക്കുക. കൽക്കണ്ടം അലിയുന്നത് വരെ വെച്ചു അതിൻറെ നീര് പിഴിഞ്ഞെടുക്കുക. ഈ നീര് അര ടീസ്പൂൺ വീതം ദിവസവും മൂന്നോ നാലോ തവണ ഇടവിട്ടു കഴിക്കുക. നാട്ടു മരുന്ന് പെട്ടെന്ന് ചുമ അകറ്റും.