പൊങ്ങിന്റെ ഔഷധഗുണങ്ങളെ കുറിച്ച് അറിയാമോ?

മുളകുത്തി തുടങ്ങുന്ന നാളികേരത്തിന്റെ അകത്തുള്ള പൊങ്ങ് വസ്തുവിനെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവുകയില്ല. ഒരിക്കലെങ്കിലും അത് കഴിക്കാത്തവരായി ആരും കാണില്ല. കുട്ടികാലത്ത് നാം ഒരുപാട് പേരും ഒരു വിധം പേരും എല്ലാം ഇത് കഴിച്ചു കാണും. മൃദുവായ കാമ്പോട് കൂടിയ മധുരമുള്ള പൊങ്ങ് കുട്ടികാലത്തെ ഇഷ്ടവിഭവങ്ങളിൽ ഒന്നുമായിരിക്കും. എന്നാൽ പിന്നീട് നാട്ടിൽ തെങ്ങിന്റെയും നാളികേരത്തിന്റെയും ഒക്കെ എണ്ണം കുറയുകയും.

ആളുകൾ നഗരത്തിലെ കൊച്ചു വീടുകളിലേക്ക് ചെയ്തതോടെ പല ഗ്രാമീണ ഓർമ്മകളെയും പോലെ തന്നെ പൊങ്ങും മാഞ്ഞുപോയി. പൊങ്ങ് എന്ന ഈ വസ്തുവിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് തേങ്ങയെക്കാളും തേങ്ങ വെള്ളത്തിനേക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് എത്രപേർക്കറിയാം. വെളുത്ത പഞ്ഞി പോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഇതിനെ കഴിവുണ്ട്.

അതുപോലെ ആന്റിവൈറൽ ആന്റി ബാക്ടീരിയൽ ആൻഡ് ഫങ്കൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു. നമ്മുടെ ചർമ്മം ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ പ്രായം തോന്നിക്കാതിരിക്കുന്നതിനും പൊങ്ങിനി കഴിയും. തലമുടിയുടെ വളർച്ചയ്ക്ക് ആരോഗ്യത്തോടെ വളരുന്നതിന് ഇത് സഹായിക്കും അതുപോലെതന്നെ ഒരു വിധം ഊർജ്ജദായകമായ ഒന്നാണ് പൊങ്ങ്.

ഇതിൽ നാരുകൾ ഉള്ളതിനാൽ തന്നെ ദഹനത്തെ മെച്ചപ്പെടുത്തുവാൻ ഉള്ള കഴിവ് ഉണ്ട്. ജീവകങ്ങൾ ധാതുക്കൾ പോഷകങ്ങൾ എന്നിവയും ആകീരണം മെച്ചപ്പെടുത്താനും കഴിവുണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു സംഭവമാണ് ഈ പൊങ്ങൽ ജീവിതശൈലി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ കഴിവുണ്ട് അതുപോലെ പ്രമേഹ രോഗികളിൽ ഇൻസുലിന്റെ ഉത്പാദനം മെച്ചപ്പെടുത്തുവാൻ സാധിക്കുന്നു.