മുഖകാന്തി വർധിപ്പിക്കാനുള്ള അഞ്ചു വഴികൾ ഇതാ

മുഖത്തെ ക്ഷീണം അകറ്റി ഫ്രഷ്നസ് നിലനിർത്തുന്നതിൽ ഫേഷ്യൽ മാസ്ക്കുകൾക്ക് വലിയ പങ്കുണ്ട്. മുഖം തിളക്കമുള്ളതാവാൻ ബ്യൂട്ടിപാർലറിൽ തന്നെ പോകണം എന്നൊന്നുമില്ല. വലിയ ചിലവില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന അഞ്ച് ഫേഷ്യൽ മാസ്കുകൾ ഇതാ. ടിപ്സിലേക്ക് ബനാന ഫേഷ്യൽ മാസ്ക് വാഴപ്പഴം കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. പാകം എത്തിയ പഴം പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടണം.

20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതിലൂടെ മുഖത്തിന്റെ ഫ്രഷ്നസ് വീണ്ടെടുക്കാം. മിൽക്ക് ഫേഷ്യൽ മാസ്ക് കാൽ കപ്പ് പാൽപ്പൊടി വെള്ളം ചേർത്ത് കട്ടിയായ പേസ്റ്റ് രൂപത്തിൽ ആക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുന്നതോടെ മുഖത്തിന് ഉന്മേഷം ലഭിക്കും. ഓട്സ് ഫേഷ്യൽ മാർക്ക് അരക്കപ്പ് ചൂടുവെള്ളത്തിൽ മുക്കാൽ കപ്പ് ഓട്സ് ചേർക്കുക.

വെള്ളവും ഓട്സും നന്നായി ചേർന്നു കഴിയുമ്പോൾ. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് തേൻ എന്നിവയും ഒരു മുട്ടയുടെ വെള്ളയും ചേർക്കുക. തുടർന്ന് ഈ മിശ്രിതം കട്ടിയായി മുഖത്ത് പിടിപ്പിച്ച് 15 മിനിറ്റോളം ഇരിക്കുക. ഇനി വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തൈര് ഫേഷ്യൽ മാസ്ക് മുഖം നന്നായി കഴുകിയതിനുശേഷം.

തൈരുതേച്ച് 20 മിനിട്ട് വെക്കുന്നത് തന്നെ മുഖകാന്തി വർധിപ്പിക്കും. ഓറഞ്ച് ജ്യൂസിൽ തൈര് മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് ഇരിക്കുന്നതും മുഖം ഫ്രഷ് ആക്കും. നാരങ്ങ ഫേഷ്യൽ മാസ്ക് ഒരു നാരങ്ങയിൽ നിന്നുള്ള വീടിനോടൊപ്പം കുറച്ച് ഒലിവോയിലോ ആൽമണ്ട് ഓയിലോ ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കും.