ഈ മുത്തശ്ശിവൈദ്യങ്ങൾ അറിഞ്ഞാൽ ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം കുറയ്ക്കാം

രോഗങ്ങൾ ആർക്ക് എപ്പോൾ വേണമെങ്കിലും വരാവുന്നതാണ്.അതിന് നേരവും കാലവും ഒന്നുമില്ല ഏത് അവസ്ഥയിലും ഏത് പ്രായത്തിലും വരാവുന്ന ഒന്നാണ് രോഗങ്ങൾ എന്നാൽ രോഗങ്ങൾ വരുമ്പോൾ ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതാണ് അതിനായി ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇനി അഥവാ രോഗങ്ങൾ വന്നാൽ അതിനെ മറികടക്കാനുള്ള പൊടിക്കൈകൾ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം പല രോഗങ്ങൾക്കും ഉള്ള പൊടിക്കൈകൾ പണ്ടുമുതൽ തന്നെ നമ്മുടെ മുത്തശ്ശിമാരുടെ പക്കൽ ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെയാണ് അവർ വളരെയധികം ആരോഗ്യത്തോടെയും ആയുസ്സോടെയും ജീവിച്ചിരുന്നത് തന്നെ എന്നാൽ ഇന്നത് തലമുറയ്ക്ക് രോഗം വന്നാൽ അതിൽ നിന്നും രക്ഷ നേടാൻ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതിന് മാത്രമേ കഴിയുകയുള്ളൂ. രോഗങ്ങളെ അകറ്റാനും രോഗപ്രതിരോധശേഷി നേടുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകൾ നമ്മുടെയെല്ലാം അടുക്കളയിൽ തന്നെയുണ്ട്. നിങ്ങൾ തീർച്ചയായും കൂടുതലായി അറിയുക.

പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായു കോപം അഥവാ ഗ്യാസ്ട്രബിൾ ഇതിന് പരിഹാരമാണ് ഇഞ്ചി അല്പം ഇഞ്ചി ചെറുതായി അരിഞ്ഞ് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി അല്ലെങ്കിൽ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് കഴിച്ചതിന് ആശ്വാസം ഉണ്ടാകും. ആർത്തവ വേദനയ്ക്ക് പരിഹാരവും നമ്മുടെ അടുക്കളയിൽ ഉണ്ട് രണ്ടോ മൂന്നോ നാരങ്ങ പിഴിഞ്ഞ് തണുത്ത വെള്ളത്തിൽ ദിവസവും രാവിലെ കുടിക്കുക.

ആർത്തവത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വേദനക്ക് അതോടെ പരിഹാരമാകും. വാഴപ്പഴവും തേനും വായ്പുണ്ണിന് അത്യുത്തമമാണ് ഇവ രണ്ടും പേസ്റ്റാക്കി തേക്കുക ഉടനെ തന്നെ ഉണ്ടാകും. പ്രായമായുള്ള വരെ രക്തസമ്മർദ്ദം മുൻപ് പിടിമുറുക്കുന്നത് എന്നാൽ ഇപ്പോൾ പ്രായഭേദമെന്യേ എല്ലാവരിലും രക്തസമ്മർദ്ദത്തിന്റെ ലെവൽ കൂടുതലാണ് നെല്ലിക്കയും പാലും ചേർത്ത് ദിവസവും കഴിച്ചാൽ രക്തസമ്മർദ്ദം നോർമൽ ആകും.