ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോൾനല്ല രീതിയിൽ നിലനിർത്താം..

ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അത്തരത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കൊളസ്ട്രോൾ. പ്രമേഹം എന്നത് പോലെ തന്നെ ഇന്ന് സർവ്വസാധാരണമായി കാണപ്പെടുന്ന ഒന്ന് തന്നെയാണ് കൊളസ്ട്രോൾ എന്നത്. ഒരുകാലത്ത് 40 വയസ്സിന് മുകളിൽ മാത്രം പ്രായമുള്ളവരെ ബാധിച്ചിരുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു പലരും പല വിധത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരുണ്ട് അതുപോലെഭക്ഷണ നിയന്ത്രണം വ്യായാമവും എല്ലാം ചെയ്യുന്നവരുണ്ട്.

പലർക്കും കൊളസ്ട്രോൾ തന്നെ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.മാത്രമല്ല കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നതിനെപ്പറ്റി ശരിയായ ധാരണ പലർക്കും ഇല്ല പല തെറ്റിദ്ധാരണകൾ ഉണ്ട് താനും. പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് ഇന്ന് കൊളസ്ട്രോളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത് അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലൂടെയുള്ള കൊഴുപ്പ് മാത്രമാണ് കുറച്ച് രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാം എന്നതാണ്.

ഇത് പലർക്കും ഉള്ള ഒരു ധാരണയാണ് കാരണം കൊളസ്ട്രോൾ ഒരു കൊഴുപ്പാണ് എന്ന് മിക്കവർക്കും അറിയാവുന്ന ഒരു കാര്യമാണ്അപ്പോൾ ആഹാരത്തിലൂടെ ഉള്ള അളവ് കുറയ്ക്കുകയാണെങ്കിൽ നമുക്ക് രക്തത്തിലേക്കുള്ള അളവ് കുറയ്ക്കാം എന്നാണ് മിക്കവരും വിശ്വസിക്കുന്നത്. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ആവശ്യമായിട്ടുള്ള ഒരു വസ്തുവാണ് ആ കൊഴുപ്പു മുഴുവൻ കുറയ്ക്കുന്നത് ഒട്ടും ശരിയല്ല.

അതായത് ഏതാണ്ട് നമുക്ക് ലഭിക്കുന്ന കാലറിയുടെ 30% കൊഴുപ്പാണ് വേണ്ടത്. നമുക്ക് വേണ്ടത് ശരിക്കും ഒരു ബാലൻസ്ഡ് ആയിട്ടാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം അതായത് കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ കൊഴുപ്പ് സൂക്ഷ്മ പോഷകങ്ങൾ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമായ തോതിൽ അടങ്ങിയിരിക്കുന്ന ഭക്ഷണത്തെയാണ് ബാലൻസ് ഡയറ്റ്എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ബാലൻസ് ഡയറ്റ് ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.