ചെമ്പരത്തി പൂവിന്റെ അറിയപ്പെടാത്ത ഗുണങ്ങൾ..

മലയാളികൾക്ക് ഏറ്റവും സുപരിചിതമായ ചെടിയാണ് ചെമ്പരത്തി. എല്ലാ വീടുകളിലും പൂന്തോട്ടങ്ങളിൽ സ്ഥിരം സാന്നിധ്യമാണ് ചെമ്പരത്തി.നിത്യപുഷ്പണിയായ ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി.മലേഷ്യയുടെ ദേശീയ പുഷ്പമാണ് ഈ സസ്യം.നമ്മുടെ നാട്ടിലെ ഏകദേശം 60 തരത്തിലുള്ള ചെമ്പരത്തികൾ കാണപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്.ചെമ്പരത്തി എന്നാൽ ചുവന്ന പൂവുള്ളഎന്നാണ് അർത്ഥം വരുന്നത്.ചെമ്പരത്തി അലങ്കാരമായി പലരും നട്ടുപിടിപ്പിക്കാറുണ്ട് . അതുപോലെതന്നെ പഴയ കാലങ്ങളിൽ വേദിക്ക് അതിർത്തിയായും ചെമ്പരത്തിയാണ് നട്ടുപിടിപ്പിച്ചിരുന്നത്.

കേശ സംരക്ഷണത്തിന് തലയിൽ തേച്ചു കുളിക്കാറുണ്ട്.ചെമ്പരത്തി പൂവും കൊണ്ട് തയ്യാറാക്കുന്ന ചെമ്പരത്തി ചായ വളരെയധികം ആരോഗ്യപ്രദമായ ഒന്നാണ്. ആറ് ചെമ്പരത്തി പൂവ് മാത്രം എടുക്കുക അത് വെള്ളത്തിൽ നല്ലതുപോലെ കഴുകിയെടുത്തതിനുശേഷം അതിലേക്ക് മൂന്ന് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു കഷണം ഇഞ്ചി അതുപോലെ ഒരു കഷണം പട്ടണ ചേർത്തും നല്ലതുപോലെ തിളപ്പിച്ചെടുക്കുക വെള്ളത്തിലേക്ക് ചെമ്പരത്തിപ്പൂവ് ചേർത്ത് കൊടുക്കുക.

രണ്ടുമിനിറ്റ് അങ്ങനെ വെക്കുമ്പോൾ തന്നെ പൂവിന്റെ നിറം വെള്ളത്തിലേക്ക് ഇറങ്ങിവരുന്നത് കാണാൻ സാധിക്കും അതിനുശേഷം നമുക്ക് ചെമ്പരത്തിപ്പൂവ് എടുത്തു കളയാൻ സാധിക്കും. അതിനുശേഷം അതിലേക്ക് അൽപം തേനും നാരങ്ങാനീരും ചേർത്ത് യോജിപ്പിക്കുക അപ്പോൾ വീണ്ടും കളറിനെ വ്യത്യസ്ത ആയിരിക്കും അതിനുശേഷം നമുക്ക് ചെമ്പരത്തി ചായ ഉപയോഗിക്കാം .

അതുപോലെ ഉണക്കയും അല്ലാതെയും നമുക്ക് ചായ തയ്യാറാക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കും. രാത്രി മുഴുവൻ ചെമ്പരത്തി പൂവ് വെള്ളത്തിൽ ഇട്ടു വയ്ക്കുക രാവിലെ ആകുമ്പോഴേക്കും ആ വെള്ളം നല്ലതുപോലെ കൊഴുത്തു വരുന്നതായിരിക്കും ഇത് നമുക്ക് സോപ്പിന് പകരം തലമുടി ഉപയോഗിക്കും അതുപോലെതന്നെ ദേഹത്ത് പുരട്ടുന്നത് വളരെയധികം നല്ലതാണ്. ശരീരത്തിലെ അഴുക്കും മെഴുക്കും പോകുന്നതിനും നല്ല ഉന്മേഷം ലഭിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.