ഈ ചെടിയുടെ ഇല അല്പം ഉണക്കി പൊടിച്ചു പുകച്ചാൽ ഒരു കൊതുകു പോലും അടുത്തുവരില്ല.

കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യന്മാർ ബുദ്ധന്മാരാണ് ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ് കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായവും ഇവർ കേരളീയർക്ക് പരിചയപ്പെടുത്തി ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർക്ക് പവിത്രമായ മരമാണ് വേപ്പ്. പവിത്രമായ മരങ്ങളിൽ ഒന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്.

ആര്യവേപ്പില ഉപയോഗങ്ങളാണ് ആദ്യം പിന്നെ ഔഷധ ഉപയോഗങ്ങളെ കുറിച്ചും വീഡിയോ അവസാനം വരെ കാണുക. ആര്യവേപ്പിള്ളിടത്ത് മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട് രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രധാനം ചെയ്യാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളിൽ തട്ടി കടന്നുവരുന്ന കാറ്റ് ശ്വസിക്കുന്നത് പോലും ആരോഗ്യദായകമാണ്. വീടിന്റെ മുൻവശത്ത് വെപ്പ് നട്ടുവളർത്തുന്നതും ഇതുകൊണ്ടുതന്നെയാണ്.

പത്രങ്ങൾക്കിടയിൽ ഇതിന്റെ ഉണങ്ങിയ ഇലകൾ വയ്ക്കുകയാണെങ്കിൽ പ്രാണികളെ അകറ്റാൻ സാധിക്കും. മികച്ച അണുനാശിനിയും കീടനാശിനിയും ആണ് ആര്യവേപ്പില. വീട്ടിൽ ധാന്യങ്ങളൊക്കെ നാം സൂക്ഷിച്ചു വയ്ക്കുമ്പോൾ ആര്യവേപ്പിന്റെ ഏതാനും ഇലകൾ കൂടി നിക്ഷേപിക്കുകയാണെങ്കിൽ നാം സൂക്ഷിച്ചുവെച്ച പാത്രങ്ങളിലേക്ക് കീടങ്ങൾ കടക്കുകയില്ല. അതുപോലെ പയർ വർഗ്ഗങ്ങളും ധാന്യങ്ങളും ദീർഘനാൾ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.

വേപ്പിൻ പിണ്ണാക്കും ചഞ്ചല്യം ഇടിച്ചു പൊടിച്ചു വച്ചിരിക്കുന്നതും തേങ്ങാ തുണ്ട് ഇട്ട് പുകയ്ക്കുമ്പോൾ അല്പം ഈ പൊടി കൂടി ഇടുകയാണെങ്കിൽ കൊതുകിനെ അകറ്റാൻ സാധിക്കും. അതിൽ അല്പം വയമ്പ് ചേർക്കുകയാണെങ്കിൽ പാമ്പ് പോലും സമീപത്തേക്ക് വരുകയില്ല. വേപ്പെണ്ണയിൽ കർപ്പൂരം അലിയിച്ച് അത് വിളക്കിലൊഴിച്ച് കത്തിക്കുകയാണെങ്കിൽ കൊതുകിനെ അകറ്റാൻ സാധിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.