ജാതിക്ക കറിയിൽ ഇടാൻ മാത്രമല്ല മറ്റു ഗുണങ്ങളെയും കുറിച്ച് അറിയാം

മഞ്ഞനിറമുള്ള പൂവിനെ വാസനയുണ്ടാകും കട്ടിയുള്ള പുറന്തോടിനുള്ളിലാണ് ജാതിക്ക ഉണ്ടാവുക. ഇതിനു പുറത്തു പൊതിഞ്ഞ് വല പോലെയാണ് ജാതിപത്രി കാണുക. ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറം തോടും ആണ് ജാതിമരത്തിൽ നിന്ന് ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതി എന്ന ജാതിവെന്ന ജാതി സത്ത് ജാതി പൊടി എന്നീ ഉൽപ്പന്നങ്ങളും ജാതിപത്രി മാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവുമായി ഉപയോഗിക്കുന്നു.

ജാതിക്കയുടെ പുറംതോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. രാത്രി മുഴുവൻ യാതൊരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിക്ക് തേനിൽ ജാതിക്ക അരച്ച് കൊടുക്കുകയാണെങ്കിൽ ആശ്വാസം ലഭിക്കും. ഇത് അധികനാൾ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ചർദ്ദിക്ക് കരിക്കിൻ വെള്ളത്തിൽ അരച്ചു കൊടുക്കാറുണ്ട് ഗർഭകാലത്തെ ഛർദിക്ക് ജാതിക്ക തേനിൽ അരച്ചു കൊടുക്കാം. ജാതിക്ക അധികമായ അളവിൽ ഉപയോഗിക്കരുത് ഇത് വിവിധ ദോഷങ്ങളെ ഉണ്ടാക്കും.

ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും വയറുവേദനയും ദഹനക്കേടും മാറ്റും. കഫവാത രോഗങ്ങളെ ഇല്ലാതാക്കുവാനും വായിപ്പുണ്ണ് വായനാറ്റം കുറയ്ക്കുവാനും ഇത് ഉപയോഗിക്കാം. തലവേദന സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ജാതിക്കുരുവും ജാതിപത്രിയും ഇട്ട് വെന്ത വെള്ളം വയറിളക്ക രോഗം വരുത്തുന്ന ജലദോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്.

ജാതിക്ക അരച്ച് പാലിൽ കലക്കി സേവിക്കുകയാണെങ്കിൽ ഉറക്കമില്ലായ്മ മാറും. ജാതിക്കയും തൈരും നെല്ലിക്കയും ചേർത്ത് കഴിച്ചാൽ വായ്പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ജാതിക്ക ഉത്തമമാണ്. വയർ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ഏറെ നല്ലതാണ്. കുഞ്ഞുങ്ങൾക്കുള്ള ഉരമരുന്ന് ഗുളികയിലും ജാതിക്ക അടങ്ങിയിട്ടുണ്ട് സന്ധിവേദന തലവേദന നീർക്കെട്ട് മൂലം ഉണ്ടാകുന്ന വേദന എന്നിവയ്ക്ക് ജാതിക്ക കാടിയിലരച്ച ചൂടാക്കി ലേപനം ചെയ്യാവുന്നതാണ്.