ദന്തപ്പാലയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ വീട്ടിൽ തന്നെ ഈ ചെടി വളർത്തും

ദന്തപാല എന്ന ഔഷധസസ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ദന്തപാല വെട്ടുപാല വെൻപാല അയ്യപ്പാല ഗന്ധപാല കമ്പി പാല എന്നിങ്ങനെ ഒട്ടേറെ പേരുകൾ ഈ പാലയ്ക്ക് ഉണ്ട്. ഇംഗ്ലീഷിൽ ഇതിന് ഐവറി വുഡ് ട്രീ എന്നുംപറയാറുണ്ട്. ഇന്ത്യയിൽ ഉടനീളം ഈ സസ്യമുണ്ട്. സോറിയാസിസ് എന്ന രോഗത്തിന് വർഷങ്ങളായി ദന്തപാലയെ ആയുർവേദവും നാട്ടുവൈദ്യവും ഒക്കെ ഉപയോഗിച്ച് വരുന്നു. ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. എന്നാലും ബർമയിലും ഇത് ധാരാളമായി കണ്ടുവരുന്നു. കേരളത്തിൽ ദന്തപാലാ അത്ര സർവസാധാരണമായി കണ്ടു വരാറില്ലായിരുന്നു.

എന്നാൽ ഇത് സോറിയാസിസിനു വളരെ ഫലപ്രദമായ ഔഷധമാണ് എന്ന് മനസ്സിലാക്കി അതിൽ പിന്നെ പലരും ഈ സസ്യത്തെ നട്ടുവളർത്തുന്നുണ്ട്. അഞ്ചു തുടങ്ങി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് ഇത്. ഇതിന്റെ ഇല കൊഴിയുന്നതാണ്. ഇലയിലും തണ്ടിലും വെള്ളക്കറ കാണുവാൻ സാധിക്കും. ഇലകൾ വിവിധ വലിപ്പത്തിൽ ആണ്. ഇവ സമൂഹമായി വന്യസിച്ചിരിക്കുകയാണ്.

8 തുടങ്ങി 15 സെന്റീമീറ്റർ വീതം നീളവും മൂന്നു മുതൽ 6 സെന്റീമീറ്റർ വരെ വീതിയും ഉണ്ട്. 12 ജോഡി പ്രധാന ഞരമ്പുകൾ ഈ ഇലയിൽ കാണുവാൻ സാധിക്കും. വെള്ള നിറത്തിലുള്ള പൂക്കൾ ആണ് ഉണ്ടാവുക. അത് കുലകളായാണ് ഉണ്ടാവുക. പൂക്കൾക്ക് മണമുണ്ട് ഓരോ പൂക്കൾക്കും കായ ഉണ്ടാകും. എന്തൊക്കെയാണ് ഇതിന്റെ ഔഷധപ്രയോഗങ്ങൾ എന്ന് നോക്കാം.

ഒരു ഔഷധം തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തിൽ നിന്നുള്ളതാണ്. ആയുർവേദ ഗ്രന്ഥങ്ങളിൽ ഒന്നും ദന്തപാലയെ കുറിച്ച് പരാമർശിക്കുന്നില്ല. ബൃഹത് ദന്തപ്പാല തൈലവും അയ്യപ്പാല തൈലവും ദന്ത പാലാ ചേർന്ന് വെളിച്ചെണ്ണതൈലമാണ്.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.