കിലു കിലുക്കി എന്ന ഈ ചെടിയെ കുറിച്ച് നിങ്ങൾക്കറിയാമോ

കിലു കിലുക്കി അല്ലെങ്കിൽ കിലുക്കാംപെട്ടി എന്നറിയപ്പെടുന്ന ഒരു സസ്യത്തെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുന്നത്. ഇതൊരു ആഫ്രിക്കൻ വംശം ആണ് സത്യം എന്ന് പറയപ്പെടുന്നു. ഏകദേശം ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങൾ ഉണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് കിലു കിലുക്കി.ഇതൊരു കളയായിട്ടാണ് നമ്മുടെ നാട്ടിലൊക്കെ പരിഗണിക്കപ്പെടുക. ഈ ചെടിക്ക് 500 ഓളം ഉപവർഗങ്ങൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ പേരിന് പിന്നിലുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ഉണങ്ങിയ കായകൾ കുലുക്കി നോക്കുമ്പോൾ കുട്ടികളുടെ കിലുക്കാൻ പെട്ടി കുലുക്കി നോക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഉണ്ടാകുന്നത് കൊണ്ടാണ് ഇതിനെ
കിലു കിലുക്കി എന്ന് പേരുവന്നത്.ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് കിലുകിലുക്കി എന്നുള്ളത്. തണ്ടിന്റെ അഗ്രഭാഗത്ത് കുലയായി വളരുന്ന രീതിയിലാണ് പൂക്കൾ. പൂക്കളെ പോലെ തന്നെ ഒന്നിനോടൊന്ന് ചേർന്ന് നിൽക്കുന്ന രീതികളെ രീതികളിലാണ് ഇതിന്റെ കായ്കള് ഉണ്ടാകുന്നത്.

ഇതിന്റെ കായകൾക്കുള്ളിൽ ആണ് വിത്തുകൾ ഉണ്ടാവുക. പൊതുവായ ഉപയോഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം പച്ചിലവിളമായിട്ട് ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്. വിളകൾക്ക് പൊത ഇടാൻ ആയിട്ട് ഇതിന് ഉപയോഗിക്കാറുണ്ട്. കുരുവിൽ നിന്ന് എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ല പക്ഷേ ഷാമ്പു ക്രീമുകൾ എന്നിവയൊക്കെ ഉണ്ടാക്കുവാൻ ആയിട്ട് ഉപയോഗിക്കാറുണ്ട്.

ചില സ്ഥലങ്ങളിൽ ഇതിന്റെ ഇലയും പൂവും കറി വയ്ക്കുവാൻ ആയിട്ട് ഉപയോഗിക്കുന്നുണ്ട്. ചില നാടുകളിൽ നാട്ടുവൈദ്യങ്ങളിൽ ഔഷധമായിട്ടും ഇത് ഉപയോഗിച്ചുവരുന്നു. ഈ സസ്യം കൊതുകിനെ തുരത്തുവാൻ ആയിട്ട് ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.