മാവില വീട്ടിലുണ്ടെങ്കിൽ നമുക്കുണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾ മാറ്റിയെടുക്കുവാൻ സാധിക്കും.

പഴങ്ങളുടെ രാജാവാണ് മാമ്പഴം നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മാമ്പഴം. മാമ്പഴം ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് എന്നാൽ മാവിലേക്ക് അതിലേറെ ഗുണങ്ങൾ ഉണ്ട് പൂജകളിൽ നിറകുമ്പം അലങ്കരിക്കുന്നത് മുതൽ വിശിഷ്ടാ അവസരങ്ങൾക്കുള്ള തോരണങ്ങൾക്ക് വരെ നാം മാവിലെ ആശ്രയിച്ചിരുന്നു. മാവില നമ്മുടെ വീട്ടുമുറ്റത്തെ ഒരു ദിവ്യ ഔഷധമാണെന്ന് വേണമെങ്കിൽ പറയാം. നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ മാവിലേക്ക് കഴിയുമെന്ന് വൈദ്യശാസ്ത്ര ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

നിരവധി ഔഷധഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് വിറ്റാമിൻ എ ബി സി എന്നിവയുടെ കലവറയാണ് മാവില ശക്തമായ ഒരു ആന്റിഓക്സിഡന്റ് കൂടിയാണിത് മാവിലയുടെ ഗുണങ്ങളെ കുറിച്ചാണ് ഇന്ന്. മാവിന്റെ ഇല കൊണ്ട് പല്ല് തേക്കുകയാണ് എങ്കിൽ പുഴുത്ത പല്ലും നവരത്നം ആകും. പഴുത്ത മാവിലെ കളഭം മണക്കും എന്നൊക്കെയുള്ള ചൊല്ല് നാം കേട്ടു കാണും.

മാവിന്റെ ഇല കൊണ്ട് പല്ല് തേച്ചാലുള്ള ഗുണങ്ങളെ കുറിച്ചാണ് ഈ ചൊല്ലുകളിൽ പറയുന്നത്. പല്ലിനെയും മോണയെയും ആരോഗ്യത്തോടെ സൂക്ഷിക്കാൻ മാവിലകൊണ്ട് പല്ല് തേച്ചാൽ മതി. അതുപോലെ വായനാറ്റം കുറയ്ക്കാനും ഇതുവഴി സാധിക്കും. പഴുത്ത മാവേലയിട്ട് നല്ലവണ്ണം തിളപ്പിച്ച് മഞ്ഞനിറം ആകുന്നവരെ തിളപ്പിച്ചതിനുശേഷം ആ വെള്ളം തണുപ്പിക്കുക.

ഇത് നല്ലൊരു മൗത്ത് വാഷ് ആയി നമുക്ക് ഉപയോഗിക്കാം. രക്തസമ്മർദം കുറയ്ക്കാനും രക്തക്കുഴലുകൾ ശക്തിപ്പെടുത്തി വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥയെ ചികിത്സിക്കാനും മാവില ഉപയോഗിക്കുന്നു. രണ്ടുമൂന്നു മാവിലയിട്ടു തിളപ്പിച്ച മാവില കളയാതെ ആ വെള്ളം സൂക്ഷിച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും മാവിലേക്ക് സാധിക്കും.