ആരോഗ്യത്തിന് അത്യുഥമം മോര് ദിവസവും കഴിക്കുന്നത്..

ഭൂമിയിൽ മനുഷ്യരുടെ സൗഖ്യത്തിന് മോര് ദേവന്മാർക്ക് അമൃത പോലെയാണെന്ന് ഭാവപ്രകാശ് നിഘണ്ടുവിൽ പറയുന്നു. പാലുറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടേ വെള്ള മാറ്റിയാണ് മോരു ഉണ്ടാക്കുന്നത്. ആഹാരമായും ഔഷധമായും ആയുർവേദം മോരിനെ അതീവ പ്രാധാന്യമാണ് നൽകുന്നത് ശരീരത്തിന് ആവശ്യമായ ജീവകങ്ങൾ ധാതുക്കൾ മാംസ്യങ്ങൾ തുടങ്ങി പോഷക ഘടകങ്ങൾ ധാരാളമായുള്ള മോര് ഒരു സമ്പൂർണ ആഹാരം ആണ് എന്ന് തന്നെ പറയാം. അനവധി രോഗങ്ങളിൽ ഔഷധങ്ങൾ മോരിൽ ചേർത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്.

ചക്രപാനം തക്രധാര ചക്രവർത്തി തുടങ്ങി ചികിത്സാരീതികളും ഉപയോഗിക്കുന്നു. മോര് വെള്ളം ചേർത്ത് നീട്ടി അല്പം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും നാരകത്തിലയും ഇട്ട് പാകത്തിന് ഉപ്പും ചേർത്ത് ഉണ്ടാക്കുന്ന സംഭാരത്തിന് പകരം വയ്ക്കാൻ മറ്റൊരു പാനീയങ്ങൾക്കും ആവില്ല. നമുക്ക് ഒരു സമ്പൂർണ്ണ ആഹാരം എന്നുതന്നെ വിളിക്കാം കാരണം ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉണ്ട്.

പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് ജീവകങ്ങൾ എൻസൈമുകൾ എല്ലാം ഇതിലുണ്ട് . മോരിൽ 90% ത്തോളം വെള്ളമാണ് അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് ഏറെ സഹായിക്കും. മറ്റേതൊരു പാനീയത്തേക്കാളും വെറും വെള്ളത്തേക്കാളും മികച്ചത് മോര് കുടിക്കുക എന്നുള്ളത് തന്നെയാണ്. പാലിൽ കൊഴുപ്പുണ്ട് എന്നാൽ മോരിൽ അത് ഒട്ടുംതന്നെയില്ല മാത്രമല്ല കാൽസ്യം പാലിൽ ഉള്ളതുപോലെ തന്നെ ഉണ്ട്.

അതുകൊണ്ടുതന്നെ പശുവിൻപാൽ അലർജി ഉള്ളവർക്കും ഉപയോഗിക്കാവുന്നതാണ്. ഗ്രഹണി രോഗത്തിൽ മോര് അത്യുത്തവുമാണ് വികലമായ ആഹാര ശീലങ്ങൾ കൊണ്ടും ആന്റിബയോട്ടിക്കുകൾ പോലെയുള്ള ഔഷധങ്ങൾ ഉപയോഗംകൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് ഉത്തമം ഔഷധമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.