വയൽതടങ്ങളിൽ കണ്ടുവരുന്ന ഈ ചെടിയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്, ചെടിയെ അറിയുമോ ?

വയൽചുള്ളി എന്ന ചെടിയുടെ ഔഷധഗുണങ്ങളെ കുറച്ചു നോക്കാം. ഇതിനെ പല സ്ഥലങ്ങളിലും നീർച്ചുള്ളി കാരച്ചുള്ളി എന്നുംവിശേഷിപ്പിക്കുന്നു. കേരളത്തിലെ വയൽ തടങ്ങളിലും തോട്ടുവക്കിലും എല്ലാം സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷ സസ്യമാണ് വയൽചുള്ളി. ഇത് ചെറുതായിരിക്കുമ്പോൾ ഇതിനെ മുള്ളുകൾഉണ്ടായിരിക്കില്ല എന്നാൽ വലുതായി കഴിയുമ്പോൾ വളരെയധികം മുള്ളുകൾ കാണപ്പെടും.ഈ ചെടിയുടെ പൂക്കൾ നീലനിറം ഉള്ളതാണ് പരമാവധി ഇതിന്റെ ഉയർച്ച ഒന്നര മീറ്റർ വരെയാണ്.കൂടുതൽ ജലാംശം ഉള്ളടത്താണ് ഈ സത്യം വളരുന്നത്.

വേര് വിത്ത് ഇല എന്നിവയെല്ലാം ഔഷധ യോഗ്യമാണ്.വയൽചുള്ളി ഭക്ഷ്യയോഗ്യമായ ഒന്നാണ്.വയൽചുള്ളി ചെറുതായിരിക്കുമ്പോൾ അതിൽ മുള്ളുകൾ ഉണ്ടായിരിക്കില്ല അപ്പോൾ അധികം മൂക്കാത്ത ഇലകൾ കറി വയ്ക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കും.ആഹാരം എന്നതിലുപരി രക്തവാദം പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ഇലക്കറി മനുഷ്യർക്ക് മാത്രമല്ല കന്നുകാലികൾക്കും ഇളം പ്രായത്തിൽ വളരെയധികം പ്രിയപ്പെട്ടതാണ്.

ശരീരത്തിലെ നീര് വീക്കം എന്നിവ കുറയ്ക്കുന്നതിനും ഇത് പ്രധാനമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. മൂത്ര സംബന്ധമായ രോഗങ്ങൾ പാണ്ട് മനോഹരം രക്തവാദം മൂലക്കുരു എന്നിരിക്കെ ആവശ്യമായ പലസ്ഥലങ്ങളിൽ പല രീതികളിൽ ഉപയോഗിക്കുന്നു.സിദ്ധാരി വൈദ്യ ശാഖകളിലും ഇത് വളരെയധികമായി ഉപയോഗിക്കുന്നുണ്ട് അവിടെ അത് ഉപയോഗിക്കുന്നത് ധാതു വർദ്ധനവിനെ ആയിട്ടാണ്. അതായത് കൂടുതലും വിത്താണ് ഉപയോഗിക്കുന്നത്.

രക്തവാദത്തിന് വൈൽചുള്ളിയുടെ പേരിന്റെ കഷായം കൂടുതലും ഉപയോഗിക്കുന്നുണ്ട്. ചെറിയ രാസനാദി കഷായംരാസനാദി കഫം എന്നിവയിൽ വയൽചുള്ളി ഒരു പ്രധാനപ്പെട്ട ചേരുവ തന്നെയാണ്. ഔഷധപ്രയോഗങ്ങൾ വളരെയധികമാണ് വയൽചുള്ളിയുടെ വിത്ത് അരച്ചെമ്മൂരിൽ കലക്കി സേവിക്കുന്നതിലൂടെ അതിസാരം നിൽക്കുന്നത് ആയിരിക്കും അത് മഞ്ഞപിത്തം മാറുന്നതിനും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.