ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കുന്നത് അൾസർ വരുന്നതിന് കാരണമാകും.. | These Food Are The Reason For Ulcer

ദഹന പ്രശ്നങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങൾ തന്നെയായിരിക്കും ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും. ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും അൾസർ എന്നത്.അൾസറിനു കാരണമാകുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സാധാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അൾസർ മദ്യപിക്കർക്കിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആമാശയത്തിനും ചെറുകുടലിനെയും കുടലിനെയും.

അനുബന്ധ ഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക.രോഗത്തിന്റെ പ്രധാന ലക്ഷണം വയറുവേദനയാണ്. പൊക്കിളിനു മുകളിലായി നെഞ്ചിന് താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ വേദനയുണ്ടാകുന്നെങ്കിൽ അൾസറിന്റെ ലക്ഷണം ആയി കരുതാം ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയിൽ ഇടയ്ക്കിടെ സ്ഥിരമായി ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം. ഉറക്കത്തിൽ ഉണ്ടാകുന്ന വേദനയും ശ്രദ്ധിക്കണം.

ഇത്തരം ലക്ഷണം കാണുമ്പോൾ തന്നെ ഡോക്ടറെ കാണുന്നത് നന്നായിരിക്കും. കാരണമാകുന്ന ചില ശീലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ചൂടുള്ള ദോശ എരിവുള്ള ചട്നിയിൽ ചേർത്ത് കഴിക്കുന്നത് ഊണിനൊപ്പം അച്ചാർ തൊട്ടു നക്കുന്നതും പുളി ചേർത്തരച്ച കറികൾ കൂട്ടുന്നത് ഒക്കെ അൾസറിന് കാരണമാകും. ഇവയൊക്കെ മിതമായ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോൾ ക്ഷമയോടെ ചവച്ച് മാത്രം കഴിക്കുക.

ദഹനപ്രക്രിയ വേഗത്തിൽ ആകാതെ ഉപകരിക്കും. ദക്ഷിക്കാൻ സമയമെടുക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മിത ഭക്ഷണവും ഭക്ഷണത്തിനുശേഷം വെള്ളം കുടിക്കുന്നതും ശീലമാക്കുക. ചായയും കാപ്പിയും ഒക്കെ ഇടയ്ക്ക് ആകാം പക്ഷേ പരിധിവിട്ടു വേണ്ട ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം അൾസറിന് കാരണമായേക്കാം. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.