നമ്മുടെ വീട്ടുമുറ്റത്തെ തുളസിയുടെ ഔഷധഗുണങ്ങൾ.
നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും കാണുന്ന ഒരു ചെടിയാണ് തുളസി. ഹിന്ദുമത വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ധാരാളം ഔഷധഗുണങ്ങളും ഇതിലുണ്ട് രണ്ട് തരത്തിലാണ് ഇവൻ പ്രധാനമായും കണ്ടുവരുന്നത്. കരിനീല തണ്ടും കരിഞ്ഞു നീല കലർന്ന പച്ച ഇലകളും ഉള്ള കൃഷ്ണതുളസിയും വെള്ള കലർന്ന പച്ചത്തണ്ട് ഉള്ള പച്ചിലകളും ഉള്ള രാമു തുളസിയും. ഇവർ രണ്ടിനും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നുണ്ട്.
ആന്റി ബാക്ടീരിയൽ ആയി ശാസ്ത്രലോകം പണ്ട് അംഗീകാരം നൽകിയിട്ടുള്ള ഒന്നാണിത് . ഇതിനുപുറമേ ആന്റിഓക്സിഡന്റ് ഫംഗൽ ആന്റിസെപ്റ്റിക് എന്നീ ഗുണങ്ങളും കാൻസറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവും തുളസിച്ചെടി ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസി ഇലകൾ ഇട്ടുവച്ച് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്.
തുളസിയിലകൾ നമുക്ക് കടിച്ചു തിന്നുകയും ആകാം. ശരീരത്തിന് നല്ല പ്രതിരോധശേഷി നൽകുന്ന മാർഗമാണ് ഇത്. രണ്ടുമൂന്നു തുളസിയില നിത്യവും ചവച്ച് തിന്നുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇരുമ്പിന്റെ അംശം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ വിളർച്ച തടയാനും രക്തക്കുറവിനും ഇതൊരു പരിഹാരമാണ്. പ്രാണികൾ ഏതെങ്കിലും കടിക്കുകയാണെങ്കിൽ തുളസിയുടെ നീര് ശരീരത്തിൽ പുരട്ടിയാൽ.
അതിനെ ആശ്വാസം ലഭിക്കും. പനി ജലദോഷം മുതലായവയ്ക്ക് ഒരു പ്രകൃതിദത്ത ഔഷധമാണ് മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും എല്ലാം തുളസിയിലയിട്ട് ആവി പിടിച്ചാൽ വളരെ ആശ്വാസം ലഭിക്കും. തുളസി രക്തം ശുദ്ധീകരിക്കും അതുകൊണ്ടുതന്നെ ചർമ്മത്തിന് തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.