September 26, 2023

ആവണക്ക് ഔഷധച്ചെടിയുടെ ഔഷധ മൂല്യങ്ങൾ..

ഭാരതത്തിൽ ഉടനീളം കാണുന്ന ഔഷധ സസ്യമാണ് ആവണക്ക് കുപ്പത്തൊട്ടിയിൽ റോഡരികിൽ തുറസ്സായ സ്ഥലങ്ങളിൽ ഒക്കെ നാം ആവണക്ക് കാണാറുണ്ട്. ആവണക്ക് രണ്ട് വിധം ആണുള്ളത് വെളുത്താവണക്കും ചുവന്ന വണക്കും എന്നാൽ ഇലയും തണ്ടും പച്ചയായിരിക്കും ഒരു ചാരനിറത്തിൽ ഒരു പൊടിപടലം കാണാം. ഇക്കാരണത്താൽ ആകാം ഇതിനെ വെളുത്താവണക്ക് എന്ന് പറയുന്നത്. വെള്ള ആവണക്കാണ് ഔഷധ ആവശ്യങ്ങൾക്ക് കൂടുതലും ഉപയോഗിച്ചുവരുന്നത്. നാലു മീറ്റർ വരെ ഉയരമിക്കുന്ന ചെടിയിൽ നിറയെ പൂക്കളും മുള്ളുള്ള കായ്കളും ഉണ്ടായിരിക്കും.

ആവണക്കെണ്ണയെ പറ്റി നമുക്കെല്ലാവർക്കും അറിവുള്ളതുമാണ്. ഇല വേര് എണ്ണ എന്നിവയാണ് ഔഷധങ്ങൾക്ക് ഉപയോഗിച്ചുവരുന്നത്. പല ആധുനിക വ്യവസായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നുണ്ട് ഒരു ഉത്തമ വാതസംഹാരിയാണ് ആവണക്ക്. വാദസംബന്ധമായ എല്ലാവിധ ഔഷധങ്ങളിലും പ്രധാന ചേരുവയാണ് ആവണക്ക്. സന്ധിവേദനയ്ക്ക് ഇതിന്റെ ഇല ചൂടാക്കി വെച്ചുകെട്ടുന്നത് വളരെ ആശ്വാസപ്രദമാണ്.

ഇതിന്റെ വിത്ത് അരച്ചിടുന്നത് ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ പൊട്ടാൻ സഹായിക്കും. ആർത്തവ ക്രമീകരണത്തിനും പല്ലു വേദനിക്കും നേരിനും എല്ലാം ആവണക്ക് ഔഷധമാണ് സിദ്ധവൈദ്യത്തിൽ ആവണക്ക് ഗുരുവിനെ മുത്ത് എന്ന് വിളിക്കുന്നു. നിരവധി ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ ഇതിനെ സ്വഭാവം കൂടുന്നു മുള്ളുള്ള പുറന്തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനും ഉപയോഗിക്കുന്നത്.

വിത്തിൽ നിന്ന് 35 40% ത്തോളം എണ്ണ ലഭിക്കും. ലിനോലിക് ആസിഡുകൾ ഈ എണ്ണയിൽ ധാരാളമുണ്ട്. വാതരോഗങ്ങൾക്കുള്ള ഉത്തമം ഔഷധം എന്ന നിലയിൽ സംസ്കൃതത്തിൽ വാതാരി എന്ന പേരും ഈ സസ്യത്തിന് ഉണ്ട്. ഇതിന്റെ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. കാരണം ഇതിൽ വിഷമയമായതിനാലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.