ഇന്ന് നമുക്ക് വണ്ണം കുറയ്ക്കുവാനായി ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. എല്ലാം വാരിവലിച്ച് തിന്നുകയും അലസമായി ജീവിതരീതികൾ അവലംബിക്കുകയും ചെയ്ത ശേഷം പിന്നീട് വണ്ണം കുറയ്ക്കാൻ വേണ്ടി പെടാപാട് പെടുന്നവരാണ് നമ്മൾ മലയാളികൾ. ആരെങ്കിലും തടി അല്പം കൂടിയിട്ടുണ്ട് എന്ന് ഒരു കമന്റ് പറഞ്ഞാൽ പിന്നെ തടി എങ്ങനെ കുറക്കാം എന്ന് ഊണ് ഉറക്കവും കളഞ്ഞ ചിന്തിച്ചിരിക്കലാണ് നമ്മുടെ ഒരു സൈക്കോളജി പക്ഷേ ഇങ്ങനെ തടി കുറയ്ക്കാൻ ഓടുമ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ ഉണ്ട്.
അവൻ എന്താണെന്ന് നമുക്ക് നോക്കാം തടി കുറയ്ക്കാൻ ശ്രമിക്കുന്നതിന് വരുത്തുന്ന പിഴവുകളിൽ ഏറെ ഗുരുതരമായ ഒന്നാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. ഒരു ദിവസത്തെ നിർണയിക്കുന്ന പ്രധാന ആഹാരമാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തെ ഉന്മേഷം ആണ് ഇരിക്കുന്നത് എന്നാണ് പറയാറ്. അത് ഏറെക്കുറെ സത്യവുമാണ് അമിതവണ്ണം കുറയ്ക്കാൻ ചിലർ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നുണ്ട്.
ഇത് തീർക്കും തെറ്റാണ്. പ്രാതൽ കഴിക്കുന്നത് അമിത കലോറി ഇല്ലാതാക്കുന്നതിന് ഇടയ്ക്കിടെയുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാൽ തടി കുറയുമെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ് ഇത് മറ്റു രോഗങ്ങൾ ക്ഷണിച്ചു വരുത്തുകയുള്ളൂ. ആഹാരം കുറച്ചാൽ അമിതവണ്ണം കുറയും പക്ഷേ വിട്ടുമാറാത്ത അസുഖങ്ങൾ കൂടെ കൂടുകയും ചെയ്യും.
നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ആഹാരം കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. അതായത് ശരീരത്തിന് ഗുണകരമായിട്ടുള്ള ആഹാരം മൂന്നു നേരവും കഴിക്കണം. മിക്കവാറും ഹോട്ടൽ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം എന്ന ലക്ഷ്യത്തെ ഇല്ലാതാക്കുന്നതിന് വില്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.