ഇന്ന് നമുക്ക് നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നെല്ലിക്ക വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഒന്നാണെന്ന് മിക്കവാറും പേർക്ക് അറിയാം. ഇതല്ലാതെയും ഇതിനെ വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ട്. ദിവസവും ഒരു നെല്ലിക്കെങ്കിലും കഴിക്കുന്നത് ശരീരത്തിന് ഏറെ ആരോഗ്യം ഗുണങ്ങൾ നൽകും. തടി കുറയ്ക്കാൻ നെല്ലിക്ക ഏറെ നല്ലതാണ് തടി പ്രമേഹം ഹൃദയപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. നെല്ലിക്കയിലെ ഹൈ പ്രോട്ടീൻ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകളെ നീക്കം ചെയ്യും.
കാഴ്ച ശക്തി വർധിപ്പിക്കാൻ നെല്ലിക്ക ഏറെ നല്ലതാണ്. തിമിരം പോലുള്ള രോഗങ്ങൾ തടയാനും ഇത് നല്ലതുതന്നെ. ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ മസിലുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നതിനും ഇത് സഹായിക്കും. ശരീരത്തിന് വേഗത്തിൽ കാൽസ്യം ആകിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും.
ഇതുകൊണ്ടുതന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇത് മികച്ചതാണ്. നെല്ലിക്ക ദിവസവും കഴിക്കുന്നത് മാസമുറ സമയത്ത് അസ്വസ്ഥതകളിൽ നിന്നും മോചനം നൽകും. സ്ത്രീകളിലെ എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്ക. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് നെല്ലിക്ക സഹായിക്കുന്നു.മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.
ദഹനം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.ആരോഗ്യഗുണങ്ങൾ ഏറെയുള്ള നെല്ലിക്ക ദിവസവും നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താം. നിൽക്ക് ദിവസം കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും ഇത് വളരെയധികം സഹായകരമായിരിക്കും.